ശരീരത്തിലൂടെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പന്ത്രണ്ടുകാരന് ദാരുണാന്ത്യം ശരീരത്തിലൂടെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പന്ത്രണ്ടുകാരന് ദാരുണാന്ത്യം.

ശരീരത്തിലൂടെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പന്ത്രണ്ടുകാരന് ദാരുണാന്ത്യം.
വെങ്ങാനൂര്‍ ചാവടിനട റോഡില്‍ ഗാന്ധിസ്മാരക ആശുപത്രിക്ക് സമീപം പ്രസരാലയത്തില്‍ ആര്‍. പ്രകാശിന്റെയും (ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ റൈറ്റര്‍) വെങ്ങാനൂര്‍ മദര്‍ തെരേസ സ്‌കൂളിലെ അദ്ധ്യാപികയായ അനുഷയുടെയും ഇളയമകന്‍ ശിവനാരായണനാണ് മരിച്ചത്.
വെങ്ങാനൂര്‍ പി.പി.എച്ച്.എസ്.എസിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഇന്റര്‍നെറ്റ് ഗെയിമില്‍ തോറ്റതിനെ തുടര്‍ന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ചികിത്സിച്ച ഡോക്ടര്‍ക്ക് ശിവനാരായണന്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45നായിരുന്നു സംഭവം.യൂട്യൂബ് ദൃശ്യങ്ങള്‍ അനുകരിക്കുന്നതിനിടെ മുടിയില്‍ മണ്ണെണ്ണ തേച്ച് തീപ്പെട്ടി ഉരച്ചപ്പോള്‍ അപകടമുണ്ടായതാണോ എന്നും അന്വേഷിക്കുന്നുണ്ട്.പൊലീസ് പറയുന്നതിങ്ങനെ: കുട്ടിക്കാലം മുതല്‍ ശിവനാരായണന്‍ സാഹസിക രംഗങ്ങള്‍, ഇന്റര്‍നെറ്റ് ഗെയിമുകള്‍ എന്നിവ കാണുന്നതില്‍ അമിതമായ താത്പര്യം കാണിച്ചിരുന്നു.
സംഭവ ദിവസം പ്രകാശ് സഹോദരിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് എറണാകുളത്തും അനുഷ ജോലിക്കും പോയിരുന്നു. ഉച്ചയോടെ ശിവനാരായണന്റെ സഹോദരന്‍ കൈലാസ് നാഥ് വീടിന് പുറത്തുപോയി. വീട്ടിലുണ്ടായിരുന്ന പ്രകാശിന്റെ അമ്മ ഗിരിജ കുളിക്കാന്‍ പോയ സമയത്ത് കുപ്പിയില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണയുമായി ശിവനാരായണന്‍ മറ്റൊരു ബാത്ത് റൂമില്‍ കയറുകയായിരുന്നു.
തുടര്‍ന്ന് തലയിലൂടെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. തീപടര്‍ന്നതോടെ ശിവനാരായണന്‍ സ്വയം വെള്ളമൊഴിച്ച് കെടുത്താന്‍ ശ്രമിച്ചു. അതിനിടെ ബാത്ത്‌റൂമില്‍ നിന്ന് ഇറങ്ങിയോടിയെങ്കിലും അടുക്കളയുടെ ഭാഗത്ത് കുഴഞ്ഞുവീണു.
ഈ സമയം കുളികഴിഞ്ഞിറങ്ങിയ ഗിരിജയാണ് കരിഞ്ഞ ശരീരവുമായി കിടന്ന് കരയുന്ന ശിവനാരായണനെ കണ്ടത്. വൈദ്യുതാഘാതമേറ്റെന്ന് കരുതി ഉടന്‍ നാട്ടുകാരെയും അനുഷയെയും വിവരമറിയിച്ചു. തുടര്‍ന്ന് അനുഷയെയും കൂട്ടി 108 ആംബുലന്‍സില്‍ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ ഐ.സി.യുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും അര്‍ദ്ധരാത്രിയോടെ ശിവനാരായണന്‍ മരിച്ചു. ഗിരിജയുടെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























