Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാഹം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞിട്ട് ജോലി എന്ന സ്വപ്നവുമായി അന്യനാട്ടിലേക്ക് പറന്നു; വന്നുപ്പെട്ടത് ഇരയെ കാത്ത് നിന്നവരുടെ കെണിയിൽ; വിമാനത്താവളത്തിൽനിന്ന് നടത്തിപ്പ് ചുമതലയുള്ള സ്ത്രീ കൂട്ടിക്കൊണ്ടുപ്പോയത് മറ്റൊരിടത്തേക്ക്; അനാശാസ്യകേന്ദ്രത്തില്‍ കുടുങ്ങിയ മലയാളി യുവതിയെ രക്ഷിച്ചത് അതിസാഹസികമായി

25 MARCH 2021 10:41 AM IST
മലയാളി വാര്‍ത്ത

യു.എ.ഇ.യില്‍ അനാശാസ്യകേന്ദ്രത്തില്‍ കുടുങ്ങിയ മലയാളി യുവതി. ഒടുവിൽ അതിസാഹസികമായി രക്ഷിച്ചു. അമ്പരന്ന് പ്രവാസലോകം! ജോലി വാഗ്ദാനത്തിൽ അജ്മാനിലെത്തിയ തായിരുന്നു ഈ യുവതി. എന്നാൽ ഇവർ അനാശാസ്യ കേന്ദ്രത്തിൽ കുടുങ്ങുകയായിരുന്നു. മലയാളിയുവതിയെ സാമൂഹികപ്രവർത്തകർചേർന്നായിരുന്നു രക്ഷപ്പെടുത്തിയത് .

കൊട്ടാരക്കര സ്വദേശിയായ യുവതിയെയാണ് സാമൂഹികപ്രവർത്തകർ തിങ്കളാഴ്ച രാത്രിയോടെ രക്ഷിച്ചത്. രണ്ടുദിവസത്തിനുള്ളിൽ യുവതിയെ നാട്ടിലേക്ക് തിരിച്ചയക്കാനുള്ള ശ്രമം നടക്കുകയാണ്.

 

 

 

എന്നാൽ യുവതിയുടെ പാസ്പോർട്ട് തിരികെ കിട്ടാനുള്ള കാലതാമസമാണ് യാത്ര വൈകിപ്പിക്കുന്നത്. പാസ്പോർട്ട് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഏൽപ്പിക്കാമെന്നാണ് സ്ഥാപനത്തിന്റെ നടത്തിപ്പുകാർ പറഞ്ഞതെന്ന് സാമൂഹികപ്രവർത്തകർ അറിയിച്ചു.

ഒരാഴ്ചമുൻപാണ് യുവതി നാട്ടിൽനിന്ന് യു.എ.ഇ.യിൽ എത്തിയത്. വിവാഹം കഴിഞ്ഞ് രണ്ട് മാസമേ ആയിരുന്നുള്ളൂ. പഠിച്ചത് ആയുർവേദ നഴ്സിങ് ആയിരുന്നതുകൊണ്ട് തെറാപ്പിസ്റ്റ് ജോലിയാണ് വാഗ്ദാനം ചെയ്തത്.

നാട്ടിലെ ഒരു പ്രധാന ആയുർവേദകേന്ദ്രത്തിന്റെ പേര് കേട്ടതുകൊണ്ടാണ് വന്നതെന്നും എത്തിയതിനുശേഷമാണ് ചതി തിരിച്ചറിഞ്ഞതെന്നും യുവതി പറയുന്നു. മാസം 30,000 രൂപ യുവതിക്ക് ശമ്പളം നൽകുമെന്നും തുടക്കത്തിൽ 'കമ്പനി' പറഞ്ഞിരുന്നു. നാട്ടിൽനിന്ന് വരാനായി 15,000 രൂപ വിമാനടിക്കറ്റിന് ചെലവായി. ഫോൺ ചെയ്യാനോ പുറത്തുപോകാനോ അനുവാദമുണ്ടായിരുന്നില്ല.

ആഹാരം ഹോട്ടലിൽനിന്ന് പണം കൊടുത്തുവാങ്ങി കഴിക്കണം. വരുന്ന ആളുകളുടെയടക്കം മർദനവും ഒരാഴ്ചകൊണ്ട് സഹിക്കേണ്ടിവന്നിട്ടുണ്ട്. വിമാനത്താവളത്തിൽനിന്ന് നടത്തിപ്പ് ചുമതലയുള്ള ഒരുസ്ത്രീയാണ് കൂട്ടിക്കൊണ്ടുവന്നതെന്നും യുവതി പറഞ്ഞു.

കേരളത്തിലെ ഒരു ആയുർവേദകേന്ദ്രത്തിന്റെ വ്യാജപേരിൽ നാട്ടിൽനിന്ന് യുവതികളെ കൊണ്ടുവന്ന് അനാശാസ്യത്തിന് പ്രേരിപ്പിക്കുന്നതായാണ് വിവരം.

അജ്മാനിലെ ഫ്ളാറ്റിൽ ഇത്തരത്തിൽ മൂന്നുമലയാളി യുവതികളടക്കം നാലുപേർകൂടി കുടുങ്ങിയിരിക്കുകയാണെന്നും അവരേയും നാട്ടിലെത്തിക്കാനുള്ള ശ്രമം ഇന്ത്യൻ അസോസിയേഷന്റെ സഹകരണത്തോടെ തുടരുമെന്നും സാമൂഹികപ്രവർത്തകർ അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോമൺവെൽത്ത് ​ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഒളിംപിക് മെഡൽ ജേതാക്കളായ ​ഭാരോദ്വഹന താരം മീരാഭായ് ചാനുവും ബോക്സിങ് താരം ലവ്‍ലിന ബോർ​ഗോഹെയ്നും ഇന്ത്യ പതാകയും ബാറ്റണുമേന്തും  (9 minutes ago)

ലോക ചാംപ്യൻമാരായ അർജന്റീനയും യൂറോ ചാംപ്യൻമാരായ സ്പെയിനും തമ്മിൽ ഫൈനൽ പോരാട്ടം..തിങ്കളാഴ്ച പുലർച്ചെ 12.30നാണ് മത്സരം  (22 minutes ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്  (31 minutes ago)

മതിയായ ജീവനക്കാരില്ല... രോഗികളെ പാർപ്പിക്കാനായി മതിയായ സെല്ലുകളില്ല... സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങളിൽ അടിയന്തര ഇടപെടലിനൊരുങ്ങി ഹൈക്കോടതി....  (41 minutes ago)

ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് ഇന്ന് തുടക്കമാകും...  (50 minutes ago)

കോഴിക്കോട് പാളയത്ത് വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചണുകള്‍ വരുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍  (1 hour ago)

സങ്കടക്കാഴ്ചയായി.... പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് പൊള്ളലേറ്റ വയോധിക ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (1 hour ago)

തൊഴിൽ രംഗത്ത് വൻ വഴിത്തിരിവുകൾ; പുതിയ ജോലിക്കും വിദേശയാത്രയ്ക്കും യോഗമുള്ള സമയം.  (1 hour ago)

സംസ്ഥാനത്തെ എംബിബിഎസ് കോഴ്‌സിന്റെ ട്യൂഷന്‍ ഫീസ് ഇനി മുതല്‍ നാലര വര്‍ഷത്തേക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി  (1 hour ago)

അപ്രതീക്ഷിത സംഭവങ്ങൾ, വിഷഭയം: ഞായറാഴ്ച ഈ രാശിക്കാർ സൂക്ഷിക്കുക!  (1 hour ago)

ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പ്രമാണിച്ച് നാളെ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  (2 hours ago)

ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തേക്ക്  (2 hours ago)

ചേര്‍ത്തലയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ജെ.സി.ബിയിലേക്ക് ഇടിച്ചുകയറി 19 യാത്രക്കാര്‍ക്ക് പരിക്ക്  (2 hours ago)

ലോകകപ്പ് ഫൈനലിന് ഇനി മണിക്കൂറുകള്‍ മാത്രം: പ്രതികൂല കാലാവസ്ഥ കാരണം സ്പാനിഷ് ടീമിന്റെ പരിശീലനം നിര്‍ത്തിവച്ചു  (3 hours ago)

Malayali Vartha Recommends