വോട്ട് ചോദിച്ച് എത്തിയപ്പോൾ കൂവിയവർക്കെതിരെ രൂക്ഷ വിമർശനവുമായി പി സി ജോർജ്; തീവ്രവാദ മനഃസ്ഥിതിയുള്ള ആളുകളാണ് കൂവിയത്, അത്തരക്കാരുടെ വോട്ട് വേണ്ട...

വോട്ട് അഭ്യർത്ഥിച്ച് എത്തിയപ്പോൾ നാട്ടുകാർ കൂവിയ സംഭവത്തിൽ രൂക്ഷവിമര്‍ശനവുമായി ജനപക്ഷം സ്ഥാനാര്‍ഥി പി.സി ജോര്‍ജ്. ഭീകരവാദം അവസാനിപ്പിക്കാത്തിടത്തോളം കാലം നിങ്ങളുമായി ഒരു സന്ധിക്കുമില്ലെന്നാണ് പി സി യുടെ അഭിപ്രായം.
നിങ്ങളോട് യോജിക്കാന്‍ എന്‍റെ പട്ടി പോലും വരില്ല. തീവ്രവാദ മനഃസ്ഥിതിയുള്ള ആളുകളാണ് കൂവിയത്. അത്തരക്കാരുടെ വോട്ട് വേണ്ടെന്ന് പരസ്യമായി പറഞ്ഞു. ഈരാറ്റുപേട്ടയിലെ നല്ലവരായ മുസ്ളീംങ്ങൾ തനിക്കൊപ്പമാണെന്നും പി.സി. ജോര്‍ജ് വ്യക്തമാക്കി.
തീക്കോയി പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴാണ് വോട്ട് ചോദിക്കാനെത്തിയ പി.സി ജോര്‍ജിനെ അധിക്ഷേപിച്ചത്. നാട്ടുകാരുടെ പെരുമാറ്റത്തില്‍ അരിശം കയറിയ പി.സി ജോര്‍ജ് തിരിച്ച്
തെറി വിളിച്ച് മടങ്ങുകയായിരുന്നു.
ആക്ഷേപിച്ചവരോട് പി സി നടത്തിയ അഭിപ്രായം ഇങ്ങനെ ആയിരുന്നു.''നിങ്ങളില്‍ സൗകര്യമുള്ളവര്‍ എനിക്ക് വോട്ടുചെയ്യുക. ഇല്ലെങ്കിലും കുഴപ്പമില്ല. നിന്‍റെയൊക്കെ വീട്ടില്‍ കാരണവന്‍മാര്‍ ഇങ്ങനെയാണോ പഠിപ്പിച്ചത്. കാരണവന്‍മാര്‍ നന്നായാലേ മക്കള്‍ നന്നാകൂ.
അതിനായി അല്ലാഹുവിനോട് പ്രാര്‍ഥിക്കാം. ഞാന്‍ തെരഞ്ഞെടുപ്പ് കമീഷനില്‍ പരാതി കൊടുത്താല്‍ നിങ്ങളൊക്കെ അകത്തുപോകും. ഞാന്‍ ഈരാറ്റുപേട്ടയില്‍ തന്നെ കാണും''. കൂടെ ഏതാനും സഭ്യമല്ലാത്ത പ്രയോഗങ്ങളും നടത്തിയാണ് പി.സി ജോര്‍ജ് മടങ്ങി പോയത്.
കഴിഞ്ഞ തവണ തനിച്ച് മത്സരിച്ച് വിജയിച്ച പി.സി ജോര്‍ജ് എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികള്‍ സ്വീകരിക്കാത്തതിനാല്‍ ബി.ജെ.പിയോടൊപ്പം ആയിരുന്നു. മുസ്ലിം, ദലിത് വിഭാഗങ്ങള്‍ക്കെതിരായ പി.സി ജോര്‍ജിന്‍റെ പരാമര്‍ശങ്ങള്‍ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലെ പ്രതിക്ഷേപമാണ് ഉണ്ടാക്കിയിരിയ്ക്കുന്നത്.
https://www.facebook.com/Malayalivartha























