ലൈറ്റ് മെട്രോ സാധ്യമാകുമോ? ബോര്‍ഡ് യോഗം ഇന്ന്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയുടെ റൂട്ടില്‍ മാറ്റം വരുത്താന്‍ സാധ്യത

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിക്കായി രൂപവത്കരിച്ച കേരള റാപ്പിഡ് ട്രാന്‍സിറ്റ് കോര്‍പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്ന് തിരുവനന്തപുരത്തു ചേരും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. ലൈറ്റ് മെട്രോ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടു ചീഫ് സെക്രട്ടറിയും ധന അഡീഷനല്‍ ചീഫ് സെക്രട്ടറിയും ഉന്നയിച്ച അഭിപ്രായവ്യത്യാസങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. കോര്‍പറേഷന്റെ പേരുമാറ്റവും ആലോചനയിലുണ്ട്.
തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയുടെ റൂട്ടില്‍ മാറ്റം വരുത്തുമെന്നാണു സൂചന. കഴക്കൂട്ടം ജംഗ്ഷനില്‍നിന്നു കാര്യവട്ടത്തേക്ക് എംസി റോഡ് വഴി ട്രാക്ക് നിര്‍മിക്കുന്നതിനു പകരം ബൈപാസ് വഴി അമ്പലത്തുംകരയിലെത്തി അവിടെനിന്നു കാര്യവട്ടത്തേക്കു തിരിയുന്ന വിധത്തില്‍ റൂട്ട് പുനഃക്രമീകരിക്കുന്നതിനാണ് ആലോചന.
ടെക്‌നോപാര്‍ക്കിന്റെ ചുറ്റുമതിലിനോടു ചേര്‍ന്നാണു ട്രാക്ക് നിര്‍മിക്കുക. ലൈറ്റ് മെട്രോ പദ്ധതിയുടെ പ്രയോജനം ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍ക്കുകൂടി ലഭ്യമാക്കുന്നതിനു വേണ്ടിയാണു റൂട്ട് മാറ്റം ആലോചിക്കുന്നത്.
ടെക്‌നോസിറ്റിയില്‍നിന്നു തുടങ്ങി കഴക്കൂട്ടം ജംഗ്ഷനിലെത്തി കാര്യവട്ടം, പാങ്ങപ്പാറ, ഉള്ളൂര്‍, കേശവദാസപുരം, പട്ടം, സെക്രട്ടേറിയറ്റ്, തമ്പാനൂര്‍ വഴി കരമനയിലെത്തുന്ന തരത്തിലാണ് ഡിഎംആര്‍സി ലൈറ്റ് മെട്രോയ്ക്കായി റൂട്ട് തയാറാക്കിയത്. അമ്പലത്തുംകര കെഎസ്ഇബി സബ്‌സ്‌റ്റേഷനു സമീപത്തുകൂടിയായിരിക്കും പുതിയ റൂട്ട്. പുതിയ റൂട്ട് വരുന്നതോടെ ആകെ സ്റ്റേഷനുകളുടെ എണ്ണം 20 ആകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























