Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആറുവർഷത്തിനിടെ കസ്റ്റംസ് പിടിച്ചെടുത്തത് 1,327 കിലോ സ്വർണം; രജിസ്റ്റർചെയ്തത് 2,224 കേസുകൾ ; മാനത്താവളങ്ങളിൽനിന്നും അല്ലാതെയും കസ്റ്റംസ് പിടികൂടിയ കേസുകളുടെ വിവരം പുറത്ത്

25 MARCH 2021 10:54 AM IST
മലയാളി വാര്‍ത്ത

ആറുവർഷത്തിനിടെ കസ്റ്റംസ് പിടിച്ചെടുത്തത് 1,327 കിലോ സ്വർണം . 2015-മുതൽ 2021-ഫെബ്രുവരിവരെ ഉള്ള കാലയളവിലാണ് ഇത്രയും സ്വർണം പിടിച്ചെടുത്തത്. 2019-20 കാലത്തുമാത്രം 533.91 കിലോ സ്വർണം പിടികൂടി. വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്ക്കു ലഭിച്ച മറുപടിയിലാണ് വിവരങ്ങളുള്ളത്. ഇക്കാലയളവിൽ രജിസ്റ്റർചെയ്തത് 2,224 കേസുകളാണ്.

വിമാനത്താവളങ്ങളിൽനിന്നും അല്ലാതെയും കസ്റ്റംസ് പിടികൂടിയ കേസുകളാണിവ. കണക്കുകൾ പരിശോധിച്ചാൽ കഴിഞ്ഞ ആറുവർഷത്തിനിടയിൽ 2019-20 കാലഘട്ടത്തിലാണ് ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതും കൂടുതൽ സ്വർണം പിടികൂടിയിരിക്കുന്നതും.

പല രൂപത്തിലും ഭാവത്തിലും ഒക്കെയാണ് സ്വർണം ഇവർ ഒളിപ്പിച്ചു കടത്തുന്നത്. ഏറ്റവും ഒടുവിൽ സംഭവിച്ചത് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.10 കോടി രൂപയുടെ 2.41 കിലോഗ്രാം സ്വർണവുമായി മലയാളി സ്ത്രീ അറസ്റ്റിൽ. കാസർകോട് സ്വദേശിനി സമീറ മുഹമ്മദലിയെയാണ് കസ്റ്റംസ് അധികൃതർ അറസ്റ്റുചെയ്തത്.

ദുബായിൽനിന്ന് വ്യാഴാഴ്ച എയർഇന്ത്യ വിമാനത്തിലാണ് ഇവരെത്തിയത്.പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം സാനിറ്ററി നാപ്കിനുള്ളിലും അടിവസ്ത്രത്തിലും സിഗററ്റ് പായ്ക്കറ്റിനുള്ളിലും ഒളിപ്പിച്ചുകടത്താൻ ശ്രമിക്കുകയായിരുന്നു. മാത്രമല്ല മറ്റൊരു സംഭവമുണ്ടായി

കരിപ്പൂർ വിമാനത്താവളത്തിൽ ജോലിചെയ്യുന്ന യുവാവിനെ ഭാര്യവീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത് വിമാനത്താവളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണക്കടത്ത് സംഘമെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

മൊറയൂർ സ്വദേശിയായ വിഷ്ണുവിനെ (29)യാണ് വിമാനത്താവളത്തിനടത്തുള്ള നയാബസാറിലെ ഭാര്യവീട്ടിൽനിന്ന് കഴിഞ്ഞ 18-ന് പുലർച്ചെ തട്ടിക്കൊണ്ടുപോയത്. പ്രതികളായ നാലുപേരെ പ്രത്യേക അന്വേഷണസംഘം പിടികൂടിയിരുന്നു .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോമൺവെൽത്ത് ​ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഒളിംപിക് മെഡൽ ജേതാക്കളായ ​ഭാരോദ്വഹന താരം മീരാഭായ് ചാനുവും ബോക്സിങ് താരം ലവ്‍ലിന ബോർ​ഗോഹെയ്നും ഇന്ത്യ പതാകയും ബാറ്റണുമേന്തും  (10 minutes ago)

ലോക ചാംപ്യൻമാരായ അർജന്റീനയും യൂറോ ചാംപ്യൻമാരായ സ്പെയിനും തമ്മിൽ ഫൈനൽ പോരാട്ടം..തിങ്കളാഴ്ച പുലർച്ചെ 12.30നാണ് മത്സരം  (23 minutes ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്  (32 minutes ago)

മതിയായ ജീവനക്കാരില്ല... രോഗികളെ പാർപ്പിക്കാനായി മതിയായ സെല്ലുകളില്ല... സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങളിൽ അടിയന്തര ഇടപെടലിനൊരുങ്ങി ഹൈക്കോടതി....  (42 minutes ago)

ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് ഇന്ന് തുടക്കമാകും...  (51 minutes ago)

കോഴിക്കോട് പാളയത്ത് വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചണുകള്‍ വരുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍  (1 hour ago)

സങ്കടക്കാഴ്ചയായി.... പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് പൊള്ളലേറ്റ വയോധിക ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (1 hour ago)

തൊഴിൽ രംഗത്ത് വൻ വഴിത്തിരിവുകൾ; പുതിയ ജോലിക്കും വിദേശയാത്രയ്ക്കും യോഗമുള്ള സമയം.  (1 hour ago)

സംസ്ഥാനത്തെ എംബിബിഎസ് കോഴ്‌സിന്റെ ട്യൂഷന്‍ ഫീസ് ഇനി മുതല്‍ നാലര വര്‍ഷത്തേക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി  (1 hour ago)

അപ്രതീക്ഷിത സംഭവങ്ങൾ, വിഷഭയം: ഞായറാഴ്ച ഈ രാശിക്കാർ സൂക്ഷിക്കുക!  (2 hours ago)

ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പ്രമാണിച്ച് നാളെ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  (2 hours ago)

ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തേക്ക്  (2 hours ago)

ചേര്‍ത്തലയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ജെ.സി.ബിയിലേക്ക് ഇടിച്ചുകയറി 19 യാത്രക്കാര്‍ക്ക് പരിക്ക്  (2 hours ago)

ലോകകപ്പ് ഫൈനലിന് ഇനി മണിക്കൂറുകള്‍ മാത്രം: പ്രതികൂല കാലാവസ്ഥ കാരണം സ്പാനിഷ് ടീമിന്റെ പരിശീലനം നിര്‍ത്തിവച്ചു  (3 hours ago)

Malayali Vartha Recommends