Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കടുപ്പിച്ച് സുകുമാരന്‍ നായര്‍.... എന്‍ എസ് എസ് സമദൂരം വെടിയുമെന്ന് സൂചന ...ഇടതുമുന്നണി വെള്ളം കുടിക്കും!

25 MARCH 2021 11:13 AM IST
മലയാളി വാര്‍ത്ത

എന്‍ എസ് എസ് ഇത്രയും കാലം പിന്തുടര്‍ന്ന സമദൂരം വെടിയുമോ എന്ന് കാത്തിരിക്കുകയാണ് കേരളം. സി പി എമ്മുമായി പൂര്‍ണമായി തെറ്റിയ ജി.സുകുമാരന്‍ നായര്‍ തന്റെ നിലപാട് പരസ്യമായി പ്രഖ്യാപിച്ചില്ലെങ്കിലും ആര്‍ക്ക് വോട്ടുചെയ്യണമെന്ന സന്ദേശം താലൂക്ക് യൂണിയനുകള്‍ക്ക് നല്‍കുമെന്നാണ് വിവരം.

ചില സ്ഥലങ്ങളില്‍ ബി ജെ പിക്കും മറ്റിടങ്ങളില്‍ കോണ്‍ഗ്രസിനും വോട്ടു ചെയ്യാന്‍ എന്‍ എസ് എസ് നിര്‍ദേശിക്കുമെന്നാണ് സൂചന കഴിഞ്ഞ ലോകസഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യാനാണ് സമുദായം നിര്‍ദ്ദേശം നല്‍കിയത്. ഇതെല്ലാം സമുദായ അംഗങ്ങള്‍ക്ക് നല്‍കുന്ന രഹസ്യ നിര്‍ദ്ദേശമായിരിക്കും.

 



ഒരിക്കലും പരസ്യമാക്കില്ല. കെ. സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ക്ക് സമുദായത്തിന്റെ കരുതല്‍ ലഭിക്കുമെന്നാണ് സൂചന.ഏതായാലും ഇടതുപക്ഷം പൂര്‍ണമായി ഔട്ടാകും.

എന്‍ എസ് എസിന്റെവോട്ട് തങ്ങള്‍ക്ക് കിട്ടില്ലെന്ന് മനസിലാക്കിയപ്പോഴാണ് പിണറായി വിജയന്‍ അവര്‍ക്കെതിരെ തിരിഞ്ഞത്.പിണറായിക്ക് പുറമേ കെ. കെ. ഷൈലജ എന്‍ എസ് എസിനെതിരെ രംഗത്തെത്തി. ഇതിനെ തുടര്‍ന്ന്, ഒരു ഇടവേളക്ക് ശേഷം സുകുമാരന്‍ നായര്‍ മുഖ്യമന്ത്രിക്കും സി പി എമ്മിനുമെതിരെ അതി ശക്തമായി രംഗത്തെത്തി.

 



മുഖ്യമന്ത്രിയുടെ നീക്കങ്ങള്‍ ഇടത് മുന്നണിയിലെ ഘടക കക്ഷികളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. സര്‍വേകള്‍ കണ്ട് മുഖ്യമന്ത്രിയുടെ കണ്ണ് മഞ്ഞളിച്ചിരിക്കുകയാണെന്നാണ് സി പി എം സ്ഥാനാര്‍ത്ഥികള്‍ പോലും പറയുന്നത്. എന്നാല്‍ സര്‍വേ കഴിഞ്ഞാണ് വിവാദങ്ങള്‍ ഉണ്ടാകുന്നതും ഇലക്ഷന്റെ ട്രെന്റ് നിര്‍ണയിക്കുന്നതെന്നുമുള്ള യാഥാര്‍ത്ഥ്യം സി പി എം മനസിലാക്കുന്നില്ല. കാരണം ലക്ഷകണക്കിനാളുകളുടെ വികാരമാണ് ശബരിമല.അതാണ് എന്‍ എസ് എസ് ഉയര്‍ത്തി പിടിക്കുന്നത്.

ശബരിമല അടക്കം എന്‍എസ്എസ് ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ രാഷ്ട്രീയം ഇല്ലെന്നാണ് എന്‍ എസ് എസ് പറയുന്നത്. അതില്‍ പൊതു സമൂഹത്തിന് സംശയമില്ല. രാഷ്ട്രീയവുമായി എന്‍എസ്എസിന് ഇപ്പോഴും സമദൂരം തന്നെയാണ് ഉള്ളത്. എന്‍എസ്എസിനെ വിരട്ടാമെന്ന് ചിന്തിക്കുന്നവര്‍ മൂഢ സ്വര്‍ഗത്തിലാണെന്നും എന്‍എസ്എസ് പ്രസ്താവനയില്‍ പറഞ്ഞു.

 



മൂന്ന് ആവശ്യങ്ങളാണ് എന്‍എസ്എസ് സംസ്ഥാന സര്‍ക്കാരിനോട് ഉന്നയിച്ചത്. ഒന്നാമത്തെ ആവശ്യമായ ശബരിമല വിഷയം എവിടെ നില്‍ക്കുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. മന്നം ജയന്തി നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്സ് ആക്ടിന്റെ പരിധിയില്‍പെടുന്ന പൊതുഅവധി ആക്കണമെന്ന ആവശ്യവും സംസ്ഥാന സര്‍ക്കാര്‍ നിരസിച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ മുന്നാക്ക സംവരണത്തിന്റെ പ്രയോജനവും കിട്ടിയില്ലെന്ന് എന്‍എസ്എസിന്റെ പ്രസ്താവനയില്‍ പറയുന്നു.

സര്‍ക്കാരിനെതിരായ എന്‍എസ്എസിന്റെ തുടര്‍ച്ചയായ വിമര്‍ശനങ്ങളില്‍ പൊതുസമൂഹത്തിന് സംശയങ്ങളുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കാണ് എന്‍എസ്എസിന്റെ മറുപടി. ശബരിമല പ്രശ്‌നത്തില്‍ കടുത്ത വിമര്‍ശനം ഉന്നയിക്കുന്ന എന്‍എസ്എസിനോടുള്ള മൃദുസമീപനം വിടുന്നതിന്റെ സൂചനയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ എന്‍ എസ് എസിന്റെ വോട്ടുകളില്‍ ഒരു ഗണ്യമായ ശതമാനം ലഭിച്ചത് ഇടതുമുന്നണിക്കാണ്.

 



എന്‍എസ്എസിനെതിരെ നിലപാട് കടുപ്പിക്കാന്‍ സിപിഎം തീരുമാനിച്ചത് സി പി ഐയുടെ കൂടെ പിന്തുണയോടെയാണ്. കാരണം കാനം കുറെ ദിവസങ്ങളായി സുകുമാരന്‍ നായര്‍ക്കെതിരെ രംഗത്തു വരുന്നുണ്ട്. അന്നൊക്കെ മുഖ്യമന്ത്രി തന്ത്രപരമായ മൗനമാണ് പുലര്‍ത്തിയത്.പിണറായിയുടെ വിരട്ടലുകള്‍ ഒരിക്കലും എന്‍ എസ് എസിനോട് വില പോവില്ല. അതിലൊന്നും വീഴുന്നയാളല്ല ജി സുകുമാരന്‍ നായര്‍.

നാട്ടില്‍ എന്‍ എസ് എസിനെതിരെ അത്തരം പ്രതികരണമുണ്ടെന്ന് സുകുമാരന്‍ നായര്‍ മനസ്സിലാക്കുന്നത് നല്ലതാണെന്ന് പിണറായി പറഞ്ഞു . എന്‍എസ്എസിനോട് തനിക്കും സര്‍ക്കാരിനും പ്രത്യേക പ്രശ്‌നങ്ങളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാട്ടില്‍ അങ്ങനെ ഒരു പ്രേത്യേക പ്രതികരണം ഉണ്ടെന്നത് സുകുമാരന്‍ നായര്‍ മനസ്സിലാക്കുന്നത് നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 


അതേസമയം, എന്‍എസ്എസുമായി ഏറ്റുമുട്ടലിനില്ലെന്ന് സിപിഎം പി ബി അംഗം എം.എ ബേബി അഭിപ്രായപ്പെട്ടു. സാമുദായിക സംഘടനകള്‍ക്ക് അവരുടെ അഭിപ്രായം പറയാന്‍ അവകാശമുണ്ട് ഏതെങ്കിലുമൊരു മുന്നണിക്കാണ് പിന്തുണയെന്ന് എന്‍എസ്എസ് ഇതുവരെ പറഞ്ഞിട്ടില്ല

എന്നും ബേബി പാലക്കാട് പറഞ്ഞു.ഇതിനെ വിരുദ്ധ മറുപടിയായി കാണേണ്ടി വരും. ഏതായാലും പിണറായിയുടെ നീക്കം കഴിഞ്ഞ ലോകസഭാ ഇലക്ഷന്‍ ഫലം ആവര്‍ത്തിക്കാനുള്ള അജണ്ടയുടെ ഭാഗമാണോ എന്ന് സംശയിക്കുന്ന സി പി എം പ്രവര്‍ത്തകര്‍ നിരവധിയുണ്ട്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോമൺവെൽത്ത് ​ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഒളിംപിക് മെഡൽ ജേതാക്കളായ ​ഭാരോദ്വഹന താരം മീരാഭായ് ചാനുവും ബോക്സിങ് താരം ലവ്‍ലിന ബോർ​ഗോഹെയ്നും ഇന്ത്യ പതാകയും ബാറ്റണുമേന്തും  (11 minutes ago)

ലോക ചാംപ്യൻമാരായ അർജന്റീനയും യൂറോ ചാംപ്യൻമാരായ സ്പെയിനും തമ്മിൽ ഫൈനൽ പോരാട്ടം..തിങ്കളാഴ്ച പുലർച്ചെ 12.30നാണ് മത്സരം  (24 minutes ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്  (33 minutes ago)

മതിയായ ജീവനക്കാരില്ല... രോഗികളെ പാർപ്പിക്കാനായി മതിയായ സെല്ലുകളില്ല... സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങളിൽ അടിയന്തര ഇടപെടലിനൊരുങ്ങി ഹൈക്കോടതി....  (43 minutes ago)

ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് ഇന്ന് തുടക്കമാകും...  (52 minutes ago)

കോഴിക്കോട് പാളയത്ത് വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചണുകള്‍ വരുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍  (1 hour ago)

സങ്കടക്കാഴ്ചയായി.... പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് പൊള്ളലേറ്റ വയോധിക ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (1 hour ago)

തൊഴിൽ രംഗത്ത് വൻ വഴിത്തിരിവുകൾ; പുതിയ ജോലിക്കും വിദേശയാത്രയ്ക്കും യോഗമുള്ള സമയം.  (1 hour ago)

സംസ്ഥാനത്തെ എംബിബിഎസ് കോഴ്‌സിന്റെ ട്യൂഷന്‍ ഫീസ് ഇനി മുതല്‍ നാലര വര്‍ഷത്തേക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി  (1 hour ago)

അപ്രതീക്ഷിത സംഭവങ്ങൾ, വിഷഭയം: ഞായറാഴ്ച ഈ രാശിക്കാർ സൂക്ഷിക്കുക!  (2 hours ago)

ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പ്രമാണിച്ച് നാളെ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  (2 hours ago)

ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തേക്ക്  (2 hours ago)

ചേര്‍ത്തലയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ജെ.സി.ബിയിലേക്ക് ഇടിച്ചുകയറി 19 യാത്രക്കാര്‍ക്ക് പരിക്ക്  (2 hours ago)

ലോകകപ്പ് ഫൈനലിന് ഇനി മണിക്കൂറുകള്‍ മാത്രം: പ്രതികൂല കാലാവസ്ഥ കാരണം സ്പാനിഷ് ടീമിന്റെ പരിശീലനം നിര്‍ത്തിവച്ചു  (3 hours ago)

Malayali Vartha Recommends