Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അസ്വസ്ഥത തോന്നിയതോടെ സ്വയം കാർ ഓടിച്ച് ഹോസ്പിറ്റലിൽ പോയി; അവിടെ വച്ചായിരുന്നു മരണം സംഭവിച്ചത്! കിഡ്നി മാറ്റിവയ്ക്കാനായി ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍റെ നമ്പര്‍ സംഘടിപ്പിച്ചിരുന്നു; എന്നാൽ അതിന് മുന്നേ വിധി തട്ടിയെടുത്തു ; ഭാഗ്യലക്ഷ്മിയുടെ മുൻ ഭർത്താവിനെ കുറിച്ചുള്ള വെളിപ്പെടുത്തൽ

25 MARCH 2021 11:04 AM IST
മലയാളി വാര്‍ത്ത

ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ ഭർത്താവ് അന്തരിച്ചിരുന്നു. ബിഗ് ബോസ് സീസൺ മൂന്നിന്റെ വേദിയിൽ വെച്ചായിരുന്നു ഭാഗ്യലക്ഷ്മി ഭർത്താവ് അന്തരിച്ചുവെന്ന വാർത്ത അറിഞ്ഞത്. വിവരം അറിഞ്ഞയുടൻ തന്നെ വികാരഭരിതമായ രംഗങ്ങൾക്കാണ് പിന്നീട് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്.

അദ്ദേഹത്തെ കാണാൻ പോകണമോ എന്ന് ബിഗ്ബോസ് ചോദിച്ചപ്പോൾ താനും രമേഷും വേർപിരിഞ്ഞതുകൊണ്ട് അവിടെ പോയാൽ എന്താകും എന്ന് അറിയില്ലെന്നാണ് ഭാഗ്യലക്ഷ്മി ബിഗ് ബോസിനോട് പറഞ്ഞത് . ഇപ്പോൾ രമേശിന്റെ മരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ എത്തുന്നുണ്ട്. അതിൽ ഡബ്ബിങ് ആർട്ടിസ്റ്റും രമേശിന്റെയും ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുകൂടിയായ ശ്രീജ രവി പങ്ക് വച്ച പോസ്റ്റിൽ പറയുന്നത് ഇങ്ങനെയാണ്.

ശ്രീജയുടെ വാക്കുകൾ!

ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ചീഫ് ക്യാമറാമാൻ ആയിരുന്ന ശ്രീ രമേഷ്. സംസ്കാരം ഇന്ന് (23 /03 / 21) രാവിലെ 9 മണിക്ക് ശാന്തി കവാടത്തിൽ. പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ ഭർത്താവായിരുന്നു. ഇന്നലെ അസ്വസ്ഥത തോന്നിയതാൽ സ്വയം കാർ ഓടിച്ച് ഹോസ്പിറ്റലിൽ പോകുകയായിരുന്നു. അവിടെ വച്ചാണ് മരണപ്പെട്ടത് .. ആ നല്ല മനുഷ്യന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കാൻ നമുക്കു പ്രാർത്ഥിക്കാം......... ഇങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്

ഇതിനിടയിൽ അദ്ദേഹംകഴിഞ്ഞമാസം, കിഡ്നി മാറ്റിവയ്ക്കാനായി ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍റെ നമ്പര്‍ സംഘടിപ്പിച്ചിരുന്നുവെന്ന് മറ്റൊരാൾ വെളിപ്പെടുത്തുകയുണ്ടായി . ജീവിതത്തില്‍ തകര്‍ന്ന് കൊണ്ടിരിക്കുമ്പോഴും പുഞ്ചിരിയോടെ വിഷമങ്ങള്‍ ഉള്ളിലൊതുക്കി നമ്മളോടൊക്കെ സ്നേഹത്തോടെ പെരുമാറിയ, വ്യക്തിയാണ് അദ്ദേഹം എന്ന് പലരും ഓർക്കുന്നു.

ഭാഗ്യലക്ഷ്മിയെ കൺഫെഷൻ റൂമിൽ വിളിച്ചു വരുത്തിയതിന് ശേഷമാണ് ഭർത്താവിന്റെ വിയോഗത്തെ കുറിച്ച് പറഞ്ഞത്. നിറ കണ്ണുകളോടെയാണ് ഭാഗ്യലക്ഷ്മി ഭർത്താവ് രമേശിന്റെ വിയോഗവാർത്ത കേട്ടത്. നാട്ടിൽ പോകണമെന്നുണ്ടോ എന്ന് ബിഗ്ബോസ് ഭാഗ്യലക്ഷ്മിയോട് ചോദിച്ചിരുന്നു. എന്നാൽ തങ്ങൾ വിവാഹ മോചിതരാണ്.

അതിനാൽ തന്നെ അവിടെ പോയാൽ എന്താകുമെന്ന് അറിയില്ല. അതുകൊണ്ട് കുട്ടികൾചെയ്യേണ്ട കാര്യങ്ങളാണ് അവിടെ ഇപ്പോൾ പ്രധാനമെന്നും ഭാഗ്യലക്ഷ്മി പറയുന്നു. കൂടാതെ മക്കളോട് സംസാരിക്കണമെന്നും ഭാഗ്യലക്ഷ്മി ബിഗ് ബോസിനോട് പറഞ്ഞു. നാളെ അതിനുള്ള സംവിധാനം ഒരുക്കാമെന്നാണ് ബിഗ് ബോസ് മറുപടി നൽകിയത്.

പിന്നീട് എല്ലാവരും ചേർന്ന് ഭാഗ്യലക്ഷ്മിയെ സമാധാനിപ്പിക്കുകയായിരുന്നു. പിന്നീട് രമേശിന്റെ രോഗത്തെ കുറിച്ച് ഭാഗ്യലക്ഷ്മി പറഞ്ഞുരുന്നു.കിഡ്നിക്ക് കുഴപ്പമായിരുന്നെന്നും താൻ വാരൻ നേരം അൽപം സീരിയസ് ആയിരുന്നെന്നും ഹൗസ് അംഗങ്ങളേട് പറഞ്ഞു.

താൻ ഒരു കിഡ്ണി നൽകാമെന്ന് പറഞ്ഞതായിരുന്നു. എന്നാൽ അപ്പോഴും ഈഗോ ആയിരുന്നു. ഒറ്റയ്ക്ക് ഇരുന്നു കരയുന്ന ഭാഗ്യലക്ഷ്മിയെയാണ് പിന്നീട് കണ്ടത്. മറ്റുളളവർ ഭാഗ്യലക്ഷ്മിയെ സാമാധാനിപ്പിച്ച് കൂടെ തന്നെയുണ്ടായിരുന്നു.

ചേച്ചി ഒരു സ്ട്രോങ്ങ് ഡിസിഷൻ എടുക്ക് എന്ന് സന്ധ്യപറയുമ്പോൾ എനിക്ക് പോകണം എന്നുണ്ട് എന്ന് ഭാഗ്യലക്ഷ്മി പറയുന്നു. സോഷ്യൽ മീഡിയ അറ്റാക്ക് ഉണ്ടാകും.

ഭർത്താവ് മരിച്ചിട്ടും അവർ കണ്ടില്ലേ അവിടെ നിക്കുന്നു എന്ന് പഴിക്കും, എല്ലാവരും എല്ലാ ഭാഗത്തുനിന്നും ആക്രമിക്കും ഇവരും സോഷ്യൽ മീഡിയയും എല്ലാം എന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. 1985ൽ ആണ് ഭാഗ്യലക്ഷ്മിയും രമേശ് കുമാറും വിവാഹിതരായത്. പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോമൺവെൽത്ത് ​ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഒളിംപിക് മെഡൽ ജേതാക്കളായ ​ഭാരോദ്വഹന താരം മീരാഭായ് ചാനുവും ബോക്സിങ് താരം ലവ്‍ലിന ബോർ​ഗോഹെയ്നും ഇന്ത്യ പതാകയും ബാറ്റണുമേന്തും  (9 minutes ago)

ലോക ചാംപ്യൻമാരായ അർജന്റീനയും യൂറോ ചാംപ്യൻമാരായ സ്പെയിനും തമ്മിൽ ഫൈനൽ പോരാട്ടം..തിങ്കളാഴ്ച പുലർച്ചെ 12.30നാണ് മത്സരം  (22 minutes ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്  (31 minutes ago)

മതിയായ ജീവനക്കാരില്ല... രോഗികളെ പാർപ്പിക്കാനായി മതിയായ സെല്ലുകളില്ല... സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങളിൽ അടിയന്തര ഇടപെടലിനൊരുങ്ങി ഹൈക്കോടതി....  (41 minutes ago)

ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് ഇന്ന് തുടക്കമാകും...  (50 minutes ago)

കോഴിക്കോട് പാളയത്ത് വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചണുകള്‍ വരുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍  (1 hour ago)

സങ്കടക്കാഴ്ചയായി.... പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് പൊള്ളലേറ്റ വയോധിക ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (1 hour ago)

തൊഴിൽ രംഗത്ത് വൻ വഴിത്തിരിവുകൾ; പുതിയ ജോലിക്കും വിദേശയാത്രയ്ക്കും യോഗമുള്ള സമയം.  (1 hour ago)

സംസ്ഥാനത്തെ എംബിബിഎസ് കോഴ്‌സിന്റെ ട്യൂഷന്‍ ഫീസ് ഇനി മുതല്‍ നാലര വര്‍ഷത്തേക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി  (1 hour ago)

അപ്രതീക്ഷിത സംഭവങ്ങൾ, വിഷഭയം: ഞായറാഴ്ച ഈ രാശിക്കാർ സൂക്ഷിക്കുക!  (1 hour ago)

ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പ്രമാണിച്ച് നാളെ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  (2 hours ago)

ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തേക്ക്  (2 hours ago)

ചേര്‍ത്തലയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ജെ.സി.ബിയിലേക്ക് ഇടിച്ചുകയറി 19 യാത്രക്കാര്‍ക്ക് പരിക്ക്  (2 hours ago)

ലോകകപ്പ് ഫൈനലിന് ഇനി മണിക്കൂറുകള്‍ മാത്രം: പ്രതികൂല കാലാവസ്ഥ കാരണം സ്പാനിഷ് ടീമിന്റെ പരിശീലനം നിര്‍ത്തിവച്ചു  (3 hours ago)

Malayali Vartha Recommends