Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇടതുമുന്നണിക്ക് അധികാരം കൈയെത്തും ദൂരത്ത്; സ്വര്‍ണ്ണക്കടത്ത് കെട്ടിപൂട്ടാന്‍ ദിവസങ്ങള്‍ മാത്രം...

25 MARCH 2021 12:09 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് ഉറപ്പായതോടെ സ്വര്‍ണ്ണക്കടത്തും ഡോളര്‍ കടത്തും ഫ്രീസറിലേക്ക് മാറുമെന്ന് ഇടതുപക്ഷം വിശ്വസിക്കുന്നു. ഏതാനും ദിവസങ്ങള്‍ കൊണ്ട് സ്വര്‍ണ്ണ കടത്ത് കേസ് കെട്ടിപൂട്ടുമെന്ന് സി പി എം കരുതുന്നു.

കേരളത്തില്‍ അധികാരത്തില്‍ വരേണ്ടത് ഇടതുമുന്നണിയാണെന്ന് ആഗ്രഹിക്കുന്നവരാണ് ബി ജെ.പി. പിണറായി വിജയന്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ എത്തിയാല്‍ 2026 ല്‍ ബി ജെ പി അധികാരത്തിന് അടുത്തു വരുമെന്ന് ബിജെപി കരുതുന്നു. 2021 ല്‍ കോണ്‍ഗ്രസ് തോല്‍ക്കുമ്പോള്‍ അതിലെ പകുതിയിലധികം നേതാക്കളും ബിജെപിയില്‍ ചേരുമെന്ന് ബിജെപി കരുതുന്നു. അതു കൊണ്ടുതന്നെ സി പി എമ്മിന് വേണ്ടി റെഡ് കാര്‍പ്പറ്റ് വിരിച്ച് കാത്തിരിക്കുകയാണ് ബിജെപി.

 



വരും ദിവസങ്ങളില്‍ സ്പീക്കര്‍ ഉള്‍പ്പെടെയുള്ള ആരോപണ വിധേയര്‍ സ്വപ്ന സുരേഷിനെതിരെ രംഗത്തെത്തണമെന്ന നിര്‍ദ്ദേശം ഇതിനകം സി പി എം നല്‍കി കഴിഞ്ഞു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ അടുത്ത ദിവസങ്ങളില്‍ അതി ശക്തമായി രംഗത്തെത്തും. അത് ബി ജെ പി ആസ്വദിക്കുമെന്ന് തന്നെയാണ് കരുതുന്നത്.

തനിക്കെതിരെ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ മൊഴി പുറത്തെത്തിയതിനു പിന്നാലെ പ്രതികരണവുമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ രംഗത്തെത്തിയത് സി പി എമ്മിന്റെ അറിവോടെയാണ്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ശ്രീരാമകൃഷ്ണന്‍ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടെന്ന സ്വപ്ന സുരേഷിന്റെ മൊഴിയും യു.എ.ഇ. കോണ്‍സുല്‍ ജനറലിന് കൈമാറാനായി സ്പീക്കര്‍ തനിക്ക് പണം അടങ്ങിയ ബാഗ് നല്‍കിയെന്ന സരിത്തിന്റെ മൊഴിയുമാണ് കഴിഞ്ഞ ദിവസം പുറത്തെത്തിയത്.

 



താന്‍ ഗീബല്‍സിയന്‍ സിദ്ധാന്തത്തിന്റെ ഇരയാണെന്നും ആക്രമണങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും വഹിക്കുന്ന പദവിയുടെ പരിമിതിയുടെ പേരില്‍ പലതും വേണ്ടത്ര തുറന്നു പറയാന്‍ ആയിട്ടില്ലെന്നും കുറിപ്പില്‍ ശ്രീരാമകൃഷ്ണന്‍ പറയുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സഹായമെന്നപോലെ കേന്ദ്ര ഏജന്‍സികള്‍ തങ്ങളാല്‍ കഴിയുന്ന കൊഴുപ്പുകൂട്ടലിനും നേതൃത്വം കൊടുക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

കസ്റ്റഡിയിലുള്ള പ്രതികള്‍ സ്വ രക്ഷക്കായി എന്തെങ്കിലും വിളിച്ചു പറയുകയോ, പറയിപ്പിക്കുകയോ ചെയ്തതുകൊണ്ടൊന്നും സത്യത്തെ കുഴിച്ചു മൂടാനാകില്ല. അന്വേഷണം എന്നത് സത്യസന്ധമായി കുറ്റവാളികളെ കണ്ടെത്താനുള്ള നിയമപരമായ നീക്കമായിരിക്കണം. അല്ലാതെ, ആരെയെങ്കിലും കൊന്ന് ചോര കുടിക്കുന്ന ഏര്‍പ്പാടാകരുത്. വിവിധ ഏജന്‍സികള്‍ മാസങ്ങളോളം ചോദ്യം ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ച് കഴിഞ്ഞ ശേഷം അതിലൊന്നും പരാമര്‍ശിക്കാത്ത ഒരു കാര്യം ഇപ്പോള്‍ പുറത്തു വരുന്നത് എങ്ങിനെയെന്നാണ് അന്വേഷണ വിധേയമാക്കേണ്ടത്. മാപ്പുസാക്ഷി ആക്കാമെന്ന വാഗ്ദാനത്തിന് പിറകെയാണ് ഇത് സംഭവിച്ചത് എന്നതും കൂട്ടി വായിക്കണം- ശ്രീരാമകൃഷ്ണന്‍ കുറിപ്പില്‍ പറയുന്നു.

 



നുണകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞു കൊണ്ടിരുന്നാല്‍ ആത് സത്യമാണെന്ന മിഥ്യാബോധം സൃഷ്ടിക്കുമെന്നത് ഗീബല്‍സിന്റെ സിദ്ധാന്തമാണെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

ലോകകേരളസഭ, കേരളം ജനാധിപത്യ ലോകത്തിനു നല്‍കിയ ഏറ്റവും ഉദാത്തമായ ഒരു മാതൃകയാണെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.



വിദേശയാത്രകള്‍ ഒന്നും രഹസ്യമായിരുന്നില്ലെന്നാണ് സ്പീക്കര്‍ പറഞ്ഞത്. പ്രവാസി സംഘടനകളുടെ നൂറുകണക്കിന് ക്ഷണങ്ങള്‍ക്കിടയില്‍ നിര്‍ബന്ധം സഹിക്കവയ്യാതെയും, തീരെ ഒഴിവാക്കാനാവാത്തതുമായ പരിപാടികളിലാണ് സംബന്ധിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു .

ഒരു കൈ കൊണ്ട് അടിക്കുകയും മറുകൈ കൊണ്ട് തലോടുകയും ചെയ്യുന്ന രീതിയാണ് ബിജെപി പിന്തുടരുന്നതെന്ന് സംസ്ഥാനം വിശ്വസിക്കുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണ്ണകള്ള കടത്ത് കേസുമായി മുന്നോട്ടു പോകുന്നുണ്ട്. എന്നാല്‍ അതില്‍ റിസള്‍ട്ടുണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ല. അതാണ് സി പി എമ്മിന് ഗുണകരമായി മാറിയത്.

 



സ്വപ്ന സുരേഷിനെയും സരിത്തിനെയും മാപ്പുസാക്ഷി ആക്കാമെന്ന വാഗ്ദാനത്തിന് പിറകെയാണ് ഇത് സംഭവിച്ചത് എന്നതും കൂട്ടി വായിക്കണമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറയുന്നുണ്ട്. ഇത് കേന്ദ്ര സര്‍ക്കാരിനുള്ള പെട്രോള്‍ ബോംബാണ്. അത് എടുത്ത് അറിയേണ്ടത് തന്നെ എറിഞ്ഞു.

ബി ജെ പിയുടെ പിന്തുണ കൊണ്ടു മാത്രമാണ് സി പി എമ്മിന് ഇതിന്റെ ഫലം ലഭിക്കുന്നത്. സി പി എമ്മിനെതിരായ ബിജെപിയുടെ ഓരോ നീക്കവും സി പി എമ്മിന് ഗുണകരമായി തീരുന്നു. കോണ്‍ഗ്രസിന്റെ നിസഹായത ദിവസങ്ങള്‍ ചെല്ലുന്തോറും വര്‍ധിച്ച് വരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോമൺവെൽത്ത് ​ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഒളിംപിക് മെഡൽ ജേതാക്കളായ ​ഭാരോദ്വഹന താരം മീരാഭായ് ചാനുവും ബോക്സിങ് താരം ലവ്‍ലിന ബോർ​ഗോഹെയ്നും ഇന്ത്യ പതാകയും ബാറ്റണുമേന്തും  (10 minutes ago)

ലോക ചാംപ്യൻമാരായ അർജന്റീനയും യൂറോ ചാംപ്യൻമാരായ സ്പെയിനും തമ്മിൽ ഫൈനൽ പോരാട്ടം..തിങ്കളാഴ്ച പുലർച്ചെ 12.30നാണ് മത്സരം  (23 minutes ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്  (32 minutes ago)

മതിയായ ജീവനക്കാരില്ല... രോഗികളെ പാർപ്പിക്കാനായി മതിയായ സെല്ലുകളില്ല... സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങളിൽ അടിയന്തര ഇടപെടലിനൊരുങ്ങി ഹൈക്കോടതി....  (42 minutes ago)

ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് ഇന്ന് തുടക്കമാകും...  (51 minutes ago)

കോഴിക്കോട് പാളയത്ത് വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചണുകള്‍ വരുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍  (1 hour ago)

സങ്കടക്കാഴ്ചയായി.... പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് പൊള്ളലേറ്റ വയോധിക ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (1 hour ago)

തൊഴിൽ രംഗത്ത് വൻ വഴിത്തിരിവുകൾ; പുതിയ ജോലിക്കും വിദേശയാത്രയ്ക്കും യോഗമുള്ള സമയം.  (1 hour ago)

സംസ്ഥാനത്തെ എംബിബിഎസ് കോഴ്‌സിന്റെ ട്യൂഷന്‍ ഫീസ് ഇനി മുതല്‍ നാലര വര്‍ഷത്തേക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി  (1 hour ago)

അപ്രതീക്ഷിത സംഭവങ്ങൾ, വിഷഭയം: ഞായറാഴ്ച ഈ രാശിക്കാർ സൂക്ഷിക്കുക!  (2 hours ago)

ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പ്രമാണിച്ച് നാളെ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  (2 hours ago)

ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തേക്ക്  (2 hours ago)

ചേര്‍ത്തലയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ജെ.സി.ബിയിലേക്ക് ഇടിച്ചുകയറി 19 യാത്രക്കാര്‍ക്ക് പരിക്ക്  (2 hours ago)

ലോകകപ്പ് ഫൈനലിന് ഇനി മണിക്കൂറുകള്‍ മാത്രം: പ്രതികൂല കാലാവസ്ഥ കാരണം സ്പാനിഷ് ടീമിന്റെ പരിശീലനം നിര്‍ത്തിവച്ചു  (3 hours ago)

Malayali Vartha Recommends