Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രണയ വിവാഹം ചെന്നെത്തിയത് വൻ ദുരന്തത്തിൽ; തനിച്ചായത് പിഞ്ചു കുഞ്ഞ്

25 MARCH 2021 11:22 AM IST
മലയാളി വാര്‍ത്ത

ഓമനിച്ച് ആശ തീരും മുൻപേ ഒന്നര വയസ്സുകാരി മിത്രയെ തനിച്ചാക്കി അച്ഛനും അമ്മയും പോയി. മിത്രയുടെ രക്ഷിതാക്കളായ കഞ്ചിക്കോട് നേതാജി നഗർ മണികണ്ഠൻ മകൻ മനു(29), ദൃശ്യ(22) എന്നിവരെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.


കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ദമ്പതികളുടെ ആത്മഹത്യയ്ക്കു കാരണം സാമ്പത്തിക ബാധ്യതയും കുടുംബവഴക്കുമാണെന്നു സംശയിക്കുന്നതായി കസബ പൊലീസ് പറഞ്ഞു.


കഞ്ചിക്കോട് വർക്ക്ഷോപ്പ് ജീവനക്കാരനായ മനുവും ദൃശ്യയും പ്രണയിച്ചു വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായവരാണ്. ജോലി കുറഞ്ഞതോടെ സാമ്പത്തികമായി ഇവർ തകർന്നിരുന്നെന്നും ഭാര്യയുടെ സ്വർണം ഉൾപ്പെടെ പണയപ്പെടുത്തിയിരുന്നെന്നുമാണു ബന്ധുക്കളുടെ മൊഴിയെന്ന് പൊലീസ് അറിയിച്ചു.


സംഭവ ദിവസം രാത്രി വഴക്കിനെത്തുടർന്നു മനു വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. ഈ നേരം കുഞ്ഞിനെ തൊട്ടിലിൽ ഉറക്കി ദൃശ്യ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചു. മനു തിരിച്ചെത്തിയപ്പോഴാണു ദൃശ്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.


മനു വിവരമറിയിച്ചതിനെ തുടർന്നു ഉടൻ അയൽവാസികളെ ഓടിയെത്തി. അയൽവാസികളും അഗ്നിരക്ഷാസേനയും ചേർന്നു ദൃശ്യയെ ആംബുലൻസിലേക്കു മാറ്റുന്നതിനിടെ തൊട്ടടുത്ത മുറിയിലേക്ക് കയറി മനു വാതിലടച്ചു.


എല്ലാവരും പുറത്തെത്തിയിട്ടും മനുവിനെ കാണാതായതോടെ സംശയം തോന്നിയ അയൽവാസികൾ വീണ്ടും വീട്ടിനകത്തേക്കു കയറി. പൂട്ടിയിട്ട മുറിയുടെ വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണു മനുവിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.


വീടിനുള്ളിൽ നിന്ന് കണ്ടെത്തിയ ഡയറിയിലും സാമ്പത്തിക ബാധ്യത സംബന്ധിച്ച് വിവരങ്ങളുണ്ടായിരുന്നെന്നും സ്ഥലത്തെത്തിയ കസബ പൊലീസ് എസ്ഐ ആർ.പൈലോത്ത് അറിയിച്ചു. ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ സംസ്കാരം നടത്തി.

അടുത്തേക്ക് മാറ്റി. അതേസമയം ഇരുവരും കഴിഞ്ഞ ദിവസങ്ങളിൽ ബന്ധുക്കളും വിവാഹ പരിപാ
കുഞ്ഞിനെ തൊട്ടിലിൽ ഉറക്കിക്കിടത്തിയാണു ആദ്യം ദൃശ്യയും പിന്നാലെ മനുവും ആത്മഹത്യ ചെയ്തത്. ഇന്നലെ ഇരുവരുടെയും സംസ്കാര ചടങ്ങുകൾക്കു ശേഷം കുഞ്ഞിനെ കഞ്ചിക്കോട് ചെടയൻകാലായിൽ താമസിക്കുന്ന ദൃശ്യയുടെ അമ്മ സരിതയുടെ ടികളിലും പിറന്നാൾ ആഘോഷത്തിലും പങ്കെടുത്തിരുന്നെന്നും അയൽവാസികൾ പറയുന്നു.

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോമൺവെൽത്ത് ​ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഒളിംപിക് മെഡൽ ജേതാക്കളായ ​ഭാരോദ്വഹന താരം മീരാഭായ് ചാനുവും ബോക്സിങ് താരം ലവ്‍ലിന ബോർ​ഗോഹെയ്നും ഇന്ത്യ പതാകയും ബാറ്റണുമേന്തും  (10 minutes ago)

ലോക ചാംപ്യൻമാരായ അർജന്റീനയും യൂറോ ചാംപ്യൻമാരായ സ്പെയിനും തമ്മിൽ ഫൈനൽ പോരാട്ടം..തിങ്കളാഴ്ച പുലർച്ചെ 12.30നാണ് മത്സരം  (23 minutes ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്  (32 minutes ago)

മതിയായ ജീവനക്കാരില്ല... രോഗികളെ പാർപ്പിക്കാനായി മതിയായ സെല്ലുകളില്ല... സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങളിൽ അടിയന്തര ഇടപെടലിനൊരുങ്ങി ഹൈക്കോടതി....  (42 minutes ago)

ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് ഇന്ന് തുടക്കമാകും...  (51 minutes ago)

കോഴിക്കോട് പാളയത്ത് വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചണുകള്‍ വരുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍  (1 hour ago)

സങ്കടക്കാഴ്ചയായി.... പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് പൊള്ളലേറ്റ വയോധിക ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (1 hour ago)

തൊഴിൽ രംഗത്ത് വൻ വഴിത്തിരിവുകൾ; പുതിയ ജോലിക്കും വിദേശയാത്രയ്ക്കും യോഗമുള്ള സമയം.  (1 hour ago)

സംസ്ഥാനത്തെ എംബിബിഎസ് കോഴ്‌സിന്റെ ട്യൂഷന്‍ ഫീസ് ഇനി മുതല്‍ നാലര വര്‍ഷത്തേക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി  (1 hour ago)

അപ്രതീക്ഷിത സംഭവങ്ങൾ, വിഷഭയം: ഞായറാഴ്ച ഈ രാശിക്കാർ സൂക്ഷിക്കുക!  (2 hours ago)

ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പ്രമാണിച്ച് നാളെ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  (2 hours ago)

ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തേക്ക്  (2 hours ago)

ചേര്‍ത്തലയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ജെ.സി.ബിയിലേക്ക് ഇടിച്ചുകയറി 19 യാത്രക്കാര്‍ക്ക് പരിക്ക്  (2 hours ago)

ലോകകപ്പ് ഫൈനലിന് ഇനി മണിക്കൂറുകള്‍ മാത്രം: പ്രതികൂല കാലാവസ്ഥ കാരണം സ്പാനിഷ് ടീമിന്റെ പരിശീലനം നിര്‍ത്തിവച്ചു  (3 hours ago)

Malayali Vartha Recommends