Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും ';യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ ടി.പി ചന്ദ്രശേരന്‍ വധക്കേസില്‍ തുടരന്വേഷണം നടത്തുമെന്ന് ചെന്നിത്തല

25 MARCH 2021 11:27 AM IST
മലയാളി വാര്‍ത്ത

യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ ടി.പി ചന്ദ്രശേരന്‍ വധക്കേസില്‍ തുടരന്വേഷണത്തിനുള്ള സാധ്യത ഗൗരവമായി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.കെ രമക്കും ആര്‍.എം.പിക്കും ഇക്കാര്യത്തില്‍ ഉറപ്പുനല്‍കാന്‍ തയ്യാറെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ടി.പി വധക്കേസില്‍ തുടരന്വേഷണത്തിന് പുതിയ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് കെ.കെ രമ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കേസിന്റെ ഗൂഢാലോചനയിലേക്കും അന്വേഷണം വേണമെന്ന് കെ.കെ രമ പറഞ്ഞിരുന്നു.

യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നും എട്ടു വര്‍ഷത്തിനിപ്പുറവും കേസില്‍ തുടരന്വേഷണ സാധ്യത ഏറെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.‘തെളിവു ശേഖരിക്കുന്നതിലുള്ള തിരിച്ചടികള്‍ ആഭ്യന്തരമന്ത്രിയായിരിക്കേ മനസ്സിലാക്കിയിട്ടുണ്ട്. അവ വീണ്ടെടുക്കാന്‍ വീണ്ടും ശ്രമം നടത്തേണ്ടതുണ്ട്. ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ നേരത്തേ നടന്ന ശ്രമങ്ങളിലെ ഗൂഢാലോചന അടക്കം കാര്യങ്ങളില്‍ അന്വേഷണത്തിന് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് ശ്രമങ്ങള്‍ നടന്നെങ്കിലും മുന്നോട്ട് നീങ്ങിയിരുന്നില്ല,’ രമേശ് ചെന്നിത്തല പറഞ്ഞു.അതെ സമയം പ്രളയകാലത്ത് കേരളത്തിനുള്ള സഹായം മുടക്കാന്‍ ബി.ജെ.പിക്കൊപ്പം നിന്ന കോണ്‍ഗ്രസ് ഇപ്പോള്‍ കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കാന്‍ നേരിട്ട് ഇറങ്ങിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
പ്രതിപക്ഷ നേതാവ് ഇന്നലെ ഉന്നയിച്ച ആക്ഷേപം വിഷുക്കിറ്റും മെയ് മാസത്തിലെ പെന്‍ഷന്‍ തുകയും ഏപ്രില്‍ ആദ്യം നല്‍കാനുള്ള തീരുമാനം പരാജയ ഭീതികൊണ്ടാണെന്നാണ്. സ്‌കൂള്‍ കുട്ടികള്‍ക്കുള്ള അരി വിതരണം തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അപ്പോള്‍ മൊത്തത്തില്‍ ജനങ്ങളുടെ അന്നം മുടക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. അതിനായി പരാതി കൊടുക്കുമെന്നും പറയുന്നു. ഇത് എന്ത് തരം മാനസികാവസ്ഥയാണെന്നും പിണറായി ചോദിച്ചു.‘ഇന്നലെ രണ്ട് കാര്യങ്ങളാണ് മറനീക്കി പുറത്തുവന്നത്. ഒന്ന് വര്‍ഗീയ ശക്തികളുടെ വോട്ട് വേണ്ട എന്ന് പറയാന്‍ യു.ഡി.എഫ് തയ്യാറായിട്ടില്ല എന്നതാണ്. പ്രതിപക്ഷ നേതാവ് ആ കാര്യം വ്യക്തമായി പ്രഖ്യാപിച്ചുകഴിഞ്ഞു. അതിനര്‍ത്ഥം ആര്‍.എസ്.എസിന്റെ സഹായം യു.ഡി.എഫ് പ്രതീക്ഷിക്കുന്നു എന്ന് തന്നെയാണ്.ഇതോടൊപ്പമുണ്ടായ മറ്റൊരു പ്രത്യേകത കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കാന്‍ ഒരു വഴിയുമില്ലാത്ത മാനസികാവസ്ഥ പ്രതിപക്ഷ ഇപ്പോഴും തുടരുന്നു എന്നതാണ്. പ്രളയകാലത്ത് കേരളത്തിനുള്ള സഹായം മുടക്കാന്‍ ബി.ജെ.പിയോടൊപ്പമായിരുന്നു കോണ്‍ഗ്രസ് എന്ന് നമുക്കറിയാം. ഇപ്പോള്‍ ഭക്ഷ്യകിറ്റ്, പെന്‍ഷന്‍ ഇതൊക്കെയാണ് മുടക്കാന്‍ ശ്രമിക്കുന്നത്.പ്രതിപക്ഷ നേതാവ് ഇന്നലെ ഉന്നയിച്ച ആക്ഷേപം വിഷുക്കിറ്റ് മെയ് മാസത്തിലെ പെന്‍ഷന്‍ തുകയും ഏപ്രില്‍ ആദ്യം നല്‍കാനുള്ള തീരുമാനം പരാജയഭീതികൊണ്ടാണെന്നാണ്. സ്‌കൂള്‍ കുട്ടികള്‍ക്കുള്ള അരി വിതരണം തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അപ്പോള്‍ മൊത്തത്തില്‍ ജനങ്ങളുടെ അന്നം മുടക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. അതിനായി പരാതി കൊടുക്കുമെന്നും പറയുന്നു,’ പിണറായി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോമൺവെൽത്ത് ​ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഒളിംപിക് മെഡൽ ജേതാക്കളായ ​ഭാരോദ്വഹന താരം മീരാഭായ് ചാനുവും ബോക്സിങ് താരം ലവ്‍ലിന ബോർ​ഗോഹെയ്നും ഇന്ത്യ പതാകയും ബാറ്റണുമേന്തും  (10 minutes ago)

ലോക ചാംപ്യൻമാരായ അർജന്റീനയും യൂറോ ചാംപ്യൻമാരായ സ്പെയിനും തമ്മിൽ ഫൈനൽ പോരാട്ടം..തിങ്കളാഴ്ച പുലർച്ചെ 12.30നാണ് മത്സരം  (23 minutes ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്  (32 minutes ago)

മതിയായ ജീവനക്കാരില്ല... രോഗികളെ പാർപ്പിക്കാനായി മതിയായ സെല്ലുകളില്ല... സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങളിൽ അടിയന്തര ഇടപെടലിനൊരുങ്ങി ഹൈക്കോടതി....  (42 minutes ago)

ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് ഇന്ന് തുടക്കമാകും...  (51 minutes ago)

കോഴിക്കോട് പാളയത്ത് വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചണുകള്‍ വരുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍  (1 hour ago)

സങ്കടക്കാഴ്ചയായി.... പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് പൊള്ളലേറ്റ വയോധിക ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (1 hour ago)

തൊഴിൽ രംഗത്ത് വൻ വഴിത്തിരിവുകൾ; പുതിയ ജോലിക്കും വിദേശയാത്രയ്ക്കും യോഗമുള്ള സമയം.  (1 hour ago)

സംസ്ഥാനത്തെ എംബിബിഎസ് കോഴ്‌സിന്റെ ട്യൂഷന്‍ ഫീസ് ഇനി മുതല്‍ നാലര വര്‍ഷത്തേക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി  (1 hour ago)

അപ്രതീക്ഷിത സംഭവങ്ങൾ, വിഷഭയം: ഞായറാഴ്ച ഈ രാശിക്കാർ സൂക്ഷിക്കുക!  (2 hours ago)

ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പ്രമാണിച്ച് നാളെ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  (2 hours ago)

ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തേക്ക്  (2 hours ago)

ചേര്‍ത്തലയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ജെ.സി.ബിയിലേക്ക് ഇടിച്ചുകയറി 19 യാത്രക്കാര്‍ക്ക് പരിക്ക്  (2 hours ago)

ലോകകപ്പ് ഫൈനലിന് ഇനി മണിക്കൂറുകള്‍ മാത്രം: പ്രതികൂല കാലാവസ്ഥ കാരണം സ്പാനിഷ് ടീമിന്റെ പരിശീലനം നിര്‍ത്തിവച്ചു  (3 hours ago)

Malayali Vartha Recommends