Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സർക്കാർ വാദം പൊളിഞ്ഞു ;ഇഎംസിസിയുമായുള്ള ചര്‍ച്ചകളെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ അറിവോടെ?

25 MARCH 2021 11:50 AM IST
മലയാളി വാര്‍ത്ത

ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനിയുമായുള്ള ധാരണാപത്രം സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന വാദം പൊളിയുന്നു. ഇഎംസിസിയുമായുള്ള ചര്‍ച്ചകളെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ അറിവോടെയെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ഇക്കാര്യം തെളിയിക്കുന്ന രേഖകള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഫെബ്രുവരി രണ്ടിന് ധാരണാപത്രം ഒപ്പിടുന്നത് വരെ മുഖ്യമന്ത്രിയുടെ ഓഫീസിന് എല്ലാം അറിയാമായിരുന്നുവെന്ന് വിവരാവകാശ നിയമ പ്രകാരം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ച രേഖകൾ തെളിയിക്കുന്നു. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ദിനേശ് ഭാസ്ക്കര്‍, അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ്, ഉള്‍നാടന്‍ ജലഗാതാഗതവകുപ്പ്, വ്യവസായ വകുപ്പ് സെക്രട്ടറിമാർ, മുഖമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം സുനീഷ്, പ്രസ് സെക്രട്ടറി പിഎം മനോജ് എന്നിവരുമായിവിവിധി ഘട്ടങ്ങളില്‍ അമേരിക്കന് കമ്പനിയുമായുള്ള ചര്‍ച്ചകളെ കുറിച്ച് കെഎസ്ഐെന്‍സി അറിയിച്ചിട്ടുണ്ട്.

ധാരണാപത്രം ഒപ്പിടുന്നതിന്റെ തലേന്ന് ദിനേശ് ഭാസ്ക്കര്‍ക്ക് ഇക്കാര്യം അറിയിച്ച് സന്ദേശം ലഭിച്ചിരുന്നു. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കാമെന്ന് ദിനേശ് ഭാസ്ക്കര്‍ മറുപടി നല്‍കുന്നു. ധാരണപത്രത്തിന്റെ ഫയലില്‍ കെഎസ്‌ഐന്‍എസി എംഡി പ്രശാന്തിന്റെ കുറിപ്പിൽ ദിനേശ് ഭാസ്ക്കറുമായി ചര്‍ച്ച ചെയ്തെന്നും ധാരണാപത്രം ഒപ്പിടുന്ന ചടങ്ങിൽ മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുത്തേക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.ഫെബ്രുവരി രണ്ടിന് അയച്ച് ഈ സന്ദേശത്തിൽ, ഉച്ചക്ക് 12 മണിക്ക് ധാരണാപത്രം ഒപ്പിടുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. 1200 കോടിരൂപയുടെ വര്‍ക്ക് ഓര്‍ഡര്‍ കിട്ടിയെന്നും ഇതിലുണ്ട്. അന്നേ ദിവസം അഡീഷണല്‍ ചീഫ് സെക്രട്ടിറി ടികെ ജോസിനേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ധാരണാപത്രത്തെക്കുറിച്ച് പിആര്‍ഡി ഇറക്കിയ വാര്‍ത്താക്കുറിപ്പും വിവാദമായിരുന്നു. സര്‍ക്കാർ നയത്തിന് വിരുദ്ധമായ ഒരു ധാരണാപത്രത്തെക്കുറിച്ച് പിആർഡി വാര്‍ത്താക്കുറിപ്പ് ഇറക്കിയത് അന്വേഷിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഈ വാര്‍ത്താക്കുറിപ്പുമായി ബന്ധപ്പെട്ട ഫയലില് എംഡി പ്രശാന്ത് നായര്‍ എഴുതിയ കുറിപ്പിൽ പറയുന്നത്, സംസ്ഥാന സര്‍ക്കാരിന്‍റെ വലിയ നേട്ടമായി ഇക്കാര്യം അവതരിപ്പിക്കണം എന്നാണ്. പിആര്‍ഡി വഴി വാര്‍ത്താക്കുറിപ്പ് ഇറക്കിയാല്‍ മതിയെന്ന് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയും നിര്‍ദ്ദേശിച്ചുവെന്നാണ് കുറിപ്പിലുള്ളത്. ചുരുക്കത്തില്‍, സര്‍ക്കാരിനെ ഇരുട്ടില്‍ നിര്‍ത്തിയാണ് ധാരണാപത്രം ഒപ്പിട്ടതെന്ന വാദം തെറ്റെന്ന് തെളിയിക്കുകയാണ് ഈ രേഖകള്‍.അതെ സമയം ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ അമേരിക്കന്‍ കമ്പനിയുമായുള്ള ചര്‍ച്ചകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോട് കൂടി തന്നെയാണ് നടന്നതെന്ന് കാണിക്കുന്ന രേഖകള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ആഴക്കടല്‍ മത്സ്യബന്ധനത്തിന് സംസ്ഥാനത്ത് ഒരു കരാറും ഒപ്പിട്ടിട്ടില്ലെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.കെ.എസ്.ഐ.എന്‍.സിയും ഇ.എം.സി.സി കമ്പനിയും തമ്മില്‍ ഒപ്പിട്ടത് കപ്പലുണ്ടാക്കാനുള്ള ധാരണാപത്രത്തിലാണെന്നും അത് റദ്ദാക്കുകയും ചെയ്‌തെന്നും മേഴ്‌സിക്കുട്ടിയമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ‘ഇ.എം.സി.സിയുമായി ഒരു കരാറുമില്ല. രേഖകള്‍ പുറത്തുവിടുന്നു എന്ന് നിങ്ങള്‍ പറയണമെങ്കില്‍ ആദ്യം കരാര്‍ വേണ്ടേ, പ്രശാന്ത് എം.ഒ.യുമായി ഒപ്പ് വെച്ചത് റദ്ദ് ചെയ്തില്ലേ. അതും ആഴക്കടല്‍ മത്സ്യബന്ധനത്തിനല്ല. കപ്പലുണ്ടാക്കി കൊടുക്കുന്നതിനാണ്. കപ്പല്‍ ആര്‍ക്കാണ് ഉണ്ടാക്കി കൊടുക്കുന്നതെന്നാണ് നമ്മുടെ ചോദ്യം.ഇവിടെ ഇ.എം.സി.സി പറയുന്നത് പോലെ ഒരു കരാറുമില്ല, സര്‍ക്കാര്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടുമില്ല. അസംബന്ധങ്ങള്‍ പ്രചരിപ്പിക്കാന്‍ കെട്ടുകഥകളുമായി പുറപ്പെട്ടിരിക്കുകയാണ്,’ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കരാറേ ഇല്ലാതിരിക്കെ, എവിടെയെങ്കിലും ആരെങ്കിലും എന്തെങ്കിലും പറയുന്നതിന് മറുപടി നല്‍കാനില്ലെന്നും മേഴ്‌സിക്കുട്ടിയമ്മ കൂട്ടിച്ചേര്‍ത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോമൺവെൽത്ത് ​ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഒളിംപിക് മെഡൽ ജേതാക്കളായ ​ഭാരോദ്വഹന താരം മീരാഭായ് ചാനുവും ബോക്സിങ് താരം ലവ്‍ലിന ബോർ​ഗോഹെയ്നും ഇന്ത്യ പതാകയും ബാറ്റണുമേന്തും  (10 minutes ago)

ലോക ചാംപ്യൻമാരായ അർജന്റീനയും യൂറോ ചാംപ്യൻമാരായ സ്പെയിനും തമ്മിൽ ഫൈനൽ പോരാട്ടം..തിങ്കളാഴ്ച പുലർച്ചെ 12.30നാണ് മത്സരം  (23 minutes ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്  (32 minutes ago)

മതിയായ ജീവനക്കാരില്ല... രോഗികളെ പാർപ്പിക്കാനായി മതിയായ സെല്ലുകളില്ല... സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങളിൽ അടിയന്തര ഇടപെടലിനൊരുങ്ങി ഹൈക്കോടതി....  (42 minutes ago)

ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് ഇന്ന് തുടക്കമാകും...  (51 minutes ago)

കോഴിക്കോട് പാളയത്ത് വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചണുകള്‍ വരുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍  (1 hour ago)

സങ്കടക്കാഴ്ചയായി.... പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് പൊള്ളലേറ്റ വയോധിക ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (1 hour ago)

തൊഴിൽ രംഗത്ത് വൻ വഴിത്തിരിവുകൾ; പുതിയ ജോലിക്കും വിദേശയാത്രയ്ക്കും യോഗമുള്ള സമയം.  (1 hour ago)

സംസ്ഥാനത്തെ എംബിബിഎസ് കോഴ്‌സിന്റെ ട്യൂഷന്‍ ഫീസ് ഇനി മുതല്‍ നാലര വര്‍ഷത്തേക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി  (1 hour ago)

അപ്രതീക്ഷിത സംഭവങ്ങൾ, വിഷഭയം: ഞായറാഴ്ച ഈ രാശിക്കാർ സൂക്ഷിക്കുക!  (2 hours ago)

ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പ്രമാണിച്ച് നാളെ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  (2 hours ago)

ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തേക്ക്  (2 hours ago)

ചേര്‍ത്തലയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ജെ.സി.ബിയിലേക്ക് ഇടിച്ചുകയറി 19 യാത്രക്കാര്‍ക്ക് പരിക്ക്  (2 hours ago)

ലോകകപ്പ് ഫൈനലിന് ഇനി മണിക്കൂറുകള്‍ മാത്രം: പ്രതികൂല കാലാവസ്ഥ കാരണം സ്പാനിഷ് ടീമിന്റെ പരിശീലനം നിര്‍ത്തിവച്ചു  (3 hours ago)

Malayali Vartha Recommends