Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടത് 5 പേർ; ശക്തമായ ഇടിമിന്നലിൽ വീട് 90 ശതമാനവും പൊളിഞ്ഞു, സംഭവത്തിന്റെ നടുക്കത്തിൽ പ്രദേശവാസികൾ !

25 MARCH 2021 11:53 AM IST
മലയാളി വാര്‍ത്ത

നെയ്യാറ്റിൻകര വേങ്ങപ്പൊറ്റ ശ്രീനാരായണപുരം രജിതാലയത്തിൽ രവീന്ദ്രന്റെ (66) വീടാണു ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ ശക്തമായ ഇടിമിന്നലിൽ ഭാഗികമായി പൊളിഞ്ഞു വീണത്. മഴ പെയ്തു ഏതാണ്ടു തോരാറായപ്പോഴാണ് സംഭവം.


ശക്തിയായി ഇടിമിന്നലുണ്ടാവുകയും വീടിന്റെ മേൽക്കൂര ഒച്ചയോടെ നിലംപൊത്തുകയുമായിരുന്നു. ഇതിനിടെ ചുമരുകളും പൊളിഞ്ഞു വീണു. വീട് 90 ശതമാനവും പൊളിഞ്ഞതായി ജനപ്രതിനിധികളും ചൂണ്ടിക്കാട്ടി. രവീന്ദ്രനും ഭാര്യ അനിതകുമാരിയും ആണ് ഈ വീട്ടിൽ താമസിക്കുന്നത്.


സംഭവം നടക്കുമ്പോൾ അയൽവീട്ടിലെ 3 പേർ കൂടി വീടിനുള്ളിലുണ്ടായിരുന്നു. രവീന്ദ്രനും മറ്റുള്ളവരും നിന്നിരുന്ന മുറി മാത്രമാണ് അവശേഷിച്ചത്. മേൽക്കൂരയും ചുമരും വീണ് വീട്ടിലുണ്ടായിരുന്ന ഫർണിച്ചർ നശിച്ചു.


മൂന്നര സെന്റ് ഭൂമിയിലായിരുന്നു ഓട് മേഞ്ഞ വീട്. വയോധികനായ ഗൃഹനാഥൻ ജോലിക്കു പോകാറില്ല. ഭാര്യ തൊഴിലുറപ്പു ജോലികൾ ചെയ്യുന്നു. കേറിക്കിടക്കാൻ ഇടമില്ലാതെ വിഷമിക്കുന്ന ഈ കുടുംബം സമീപത്തെ ഒരു വീട്ടിലാണ് ഇപ്പോൾ അന്തിയുറങ്ങുന്നത്.


പ്രകൃതി ദുരന്തങ്ങളിൽ കിടപ്പാടം നഷ്ടപ്പെടുന്നവർക്കു സർക്കാർ പുതിയതു നിർമിച്ചു നൽകാറുണ്ട്. അതിനു വേണ്ടി ആരെ സമീപിക്കണമെന്ന് രവീന്ദ്രനറിയില്ല. സഹായിക്കേണ്ടവർ ഇതുവരെ അന്വേഷിച്ചെത്തിയിട്ടുമില്ല. ജീവിത സായാഹ്നത്തിൽ എന്തു ചെയ്യണമെന്നറിയാതെ അക്ഷരാർഥത്തിൽ വിഷമിച്ചിരിക്കുകയാണു രവീന്ദ്രനും ഭാര്യയും.

 

 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോമൺവെൽത്ത് ​ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഒളിംപിക് മെഡൽ ജേതാക്കളായ ​ഭാരോദ്വഹന താരം മീരാഭായ് ചാനുവും ബോക്സിങ് താരം ലവ്‍ലിന ബോർ​ഗോഹെയ്നും ഇന്ത്യ പതാകയും ബാറ്റണുമേന്തും  (10 minutes ago)

ലോക ചാംപ്യൻമാരായ അർജന്റീനയും യൂറോ ചാംപ്യൻമാരായ സ്പെയിനും തമ്മിൽ ഫൈനൽ പോരാട്ടം..തിങ്കളാഴ്ച പുലർച്ചെ 12.30നാണ് മത്സരം  (23 minutes ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്  (32 minutes ago)

മതിയായ ജീവനക്കാരില്ല... രോഗികളെ പാർപ്പിക്കാനായി മതിയായ സെല്ലുകളില്ല... സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങളിൽ അടിയന്തര ഇടപെടലിനൊരുങ്ങി ഹൈക്കോടതി....  (42 minutes ago)

ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് ഇന്ന് തുടക്കമാകും...  (51 minutes ago)

കോഴിക്കോട് പാളയത്ത് വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചണുകള്‍ വരുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍  (1 hour ago)

സങ്കടക്കാഴ്ചയായി.... പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് പൊള്ളലേറ്റ വയോധിക ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (1 hour ago)

തൊഴിൽ രംഗത്ത് വൻ വഴിത്തിരിവുകൾ; പുതിയ ജോലിക്കും വിദേശയാത്രയ്ക്കും യോഗമുള്ള സമയം.  (1 hour ago)

സംസ്ഥാനത്തെ എംബിബിഎസ് കോഴ്‌സിന്റെ ട്യൂഷന്‍ ഫീസ് ഇനി മുതല്‍ നാലര വര്‍ഷത്തേക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി  (1 hour ago)

അപ്രതീക്ഷിത സംഭവങ്ങൾ, വിഷഭയം: ഞായറാഴ്ച ഈ രാശിക്കാർ സൂക്ഷിക്കുക!  (2 hours ago)

ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പ്രമാണിച്ച് നാളെ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  (2 hours ago)

ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തേക്ക്  (2 hours ago)

ചേര്‍ത്തലയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ജെ.സി.ബിയിലേക്ക് ഇടിച്ചുകയറി 19 യാത്രക്കാര്‍ക്ക് പരിക്ക്  (2 hours ago)

ലോകകപ്പ് ഫൈനലിന് ഇനി മണിക്കൂറുകള്‍ മാത്രം: പ്രതികൂല കാലാവസ്ഥ കാരണം സ്പാനിഷ് ടീമിന്റെ പരിശീലനം നിര്‍ത്തിവച്ചു  (3 hours ago)

Malayali Vartha Recommends