പാഠപുസ്തക അച്ചടിയില്‍ തീരുമാനം ഇന്ന്

പാഠപുസ്തകങ്ങള്‍ അച്ചടിക്കുന്നതിനുള്ള ഇ- ടെന്‍ഡര്‍ നല്‍കുന്ന കാര്യത്തില്‍ ഇന്നു ചേരുന്ന മന്ത്രിസഭായോഗം തീരുമാനമെടുക്കും. മൂന്നു പ്രസുകളാണു ടെന്‍ഡറില്‍ പങ്കെടുത്തത്. എന്നാല്‍, പണം കെട്ടിവയ്ക്കാത്തതുമൂലം രണ്ടു പേര്‍ അയോഗ്യരായി. നിലവില്‍ യോഗ്യത നേടിയ കമ്പനിക്കു ടെന്‍ഡര്‍ നല്‍കുന്ന കാര്യത്തിലാണ് തീരുമാനമെടുക്കുന്നത്. പാഠപുസ്തകങ്ങള്‍ അച്ചടിക്കുന്നതിനുള്ള ഇ- ടെന്‍ഡറില്‍ ഒരു പ്രസ് മാത്രം യോഗ്യതനേടിയ സാഹചര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടതു മന്ത്രിസഭയാണെന്നു ചൊവ്വാഴ്ച വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് വ്യക്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























