ഏതായാലും തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അരിപ്രശ്‌നമാണ് ചൂടേറിയ ചര്‍ച്ചയെങ്കില്‍ തൊട്ടപ്പുറത്ത് കോടികള്‍, സൗജന്യ ഹെലികോപ്ടര്‍, വീട്ടു ജോലിക്ക് റോബോര്‍ട്ട്, ചന്ദ്രനിലേക്ക് ഉല്ലാസയാത്ര

ഉദരനിമിത്തം ബഹുകൃത വേഷം എന്നു പഴയ ഒരു ശ്ലോകമുണ്ട്. സത്യമാണ്. കോടികളുടെ ഉടമയും കൊടിയുടെ മാത്രം ഉടമയും ഒരുപോലെ പങ്കുവെക്കുന്ന ഒന്ന്. ഏതായാലും തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അരിപ്രശ്‌നമാണ് ചൂടേറിയ ചര്‍ച്ചയെങ്കില്‍ തൊട്ടപ്പുറത്ത് കോടികള്‍, സൗജന്യ ഹെലികോപ്ടര്‍, വീട്ടു ജോലിക്ക് റോബോര്‍ട്ട്, ചന്ദ്രനിലേക്ക് ഉല്ലാസയാത്ര. എന്താല്ലേ.....? ഇനി വിശദമായി കാര്യം പറയാം. രണ്ട് സംസ്ഥാനങ്ങള്‍, തിരഞ്ഞെടുപ്പ്, വാഗ്ദാനങ്ങള്‍. അതില്‍ കേരളം അരിയും ക്ഷേമപെന്‍ഷനും ഗ്യാസ് സിലിണ്ടറിലണ്ടറും ജോലിയുമൊക്കെയാണ് ചര്‍ച്ച ചെയ്യുന്നത്.
യുഡിഎഫ് എല്‍ഡിഎഫ് എന്‍ഡിഎ പ്രകടന പത്രികയില്‍ ഇതൊക്കെയാണ് വാഗ്ദാനം. പക്ഷെ തൊട്ടടുത്ത് തമിഴ്‌നാട്ടില്‍ ചെന്നാല്‍ ചില വാഗ്ദാനങ്ങള്‍ കണ്ടാല്‍ ക്ണ്ണുതളളി പോകും. ഇവിടെ കേരളത്തില്‍ സ്‌കൂള്‍ കുട്ടികള്‍ വഴി 25 കിലോ വരെ അരി വീടുകളിലേക്കെത്തിക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ് വിവാദത്തിലായത്. അവിടെ ഇതാ ബഹിരാകാശത്ത് പോകാമെന്ന്.
ഉച്ചക്കഞ്ഞി അലവന്‍സായി കഴിഞ്ഞ ഏഴുമാസം വിതരണം ചെയ്യാതിരുന്ന അരിയാണ് ഒരുമിച്ചു വിതരണം ചെയ്യുന്നത്. ഇത് തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായതിനാല്‍ വോട്ട് സ്വാധീനിക്കാനുള്ള നീക്കമാണെന്നാണു പ്രതിപക്ഷവാദം. അധ്യയന വര്‍ഷം തീരുന്ന മാര്‍ച്ച് 31നു മുന്‍പ് അരികൊടുത്തു തീര്‍ക്കേണ്ടതിനാലാണ് ഇപ്പോള്‍ത്തന്നെ വിതരണം ചെയ്യുന്നതെന്നാണു വിദ്യാഭ്യാസവകുപ്പിന്റെ നിലപാട്.
എന്നാല്‍ ഈ അരിവിതരണത്തിന്റെ ഉത്തരവില്‍ത്തന്നെ പിന്നാലെ കിറ്റുകള്‍ വിതരണത്തിനെത്തുമെന്നും പറയുന്നു. തമിഴ്‌നാട് ശൈലിയില്‍ സൗജന്യങ്ങള്‍ നല്‍കി വോട്ടു പിടിക്കുന്ന രീതിയാണു സര്‍ക്കാര്‍ പിന്തുടരുന്നതെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും തിരഞ്ഞെടുപ്പു കമ്മിഷന് അധ്യാപക സംഘടനകള്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ തമിഴ്‌നാട്ടില്‍ ഇതൊന്നുമല്ല സ്ഥിതി. തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് ഏറ്റവും വലിയ വാഗ്ദാനങ്ങള്‍ നല്‍കി തമിഴ്നാട്ടിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി.
എല്ലാ കുടുംബങ്ങള്‍ക്കും സ്ഥിര നിക്ഷേപമായി ഒരു കോടി രൂപ വീതം, സൗജന്യ ഹെലികോപ്ടര്‍, വീട്ടമ്മമാരുടെ ജോലിഭാരം കുറയ്ക്കാന്‍ ഓരോ വീട്ടിലും റോബോര്‍ട്ട്, ഐ ഫോണ്‍, ചന്ദ്രനിലേക്ക് ഉല്ലാസയാത്ര തുടങ്ങി വാഗ്ദാനങ്ങളാണ് തമിഴ്നാട് സൗത്ത് മധുരൈ മണ്ഡലത്തില്‍ നിന്നുള്ള ശരവണന്‍ എന്ന സ്വതന്ത്ര സ്ഥാനാര്‍ഥി തന്റെ പ്രകടന പത്രികയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ഇതിനു പുറമെ സ്വിമ്മിംഗ് പൂളുള്ള മൂന്ന് നില വീട്, ബഹിരാകാശ ഗവേഷണ കേന്ദ്രം, റോക്കറ്റ് ലോഞ്ച് സൈറ്റ്, വേനലിലെ ചൂട് ചെറുക്കാന്‍ സ്വന്തം മണ്ഡലമായ മധുരയില്‍ കൃത്രിമ മഞ്ഞുമല എന്നീ വാഗ്ദാനങ്ങളും അദേഹം പ്രകടന പ്രതികയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
രാഷ്ട്രീയത്തില്‍ യുവജന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയാണ് തന്റെ മുഖ്യ ലക്ഷ്യമെന്നും പൊള്ളയായ വാഗ്ദാനങ്ങളില്‍ വീഴാതിരിക്കാന്‍ ആളുകളില്‍ അവബോധം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും ശരവണന്‍ പറയുന്നു. ചവറ്റുകുട്ടയാണ് തന്റെ ചിഹ്നം.
വോട്ട് ചെയ്ത് വിജയിപ്പിച്ചാല്‍ മാറ്റം ഉറപ്പാണെന്നും അദേഹം പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന സൗജന്യങ്ങളില്‍ വീഴുന്ന ആളുകളില്‍ അവബോധം വളര്‍ത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ ശരവണ്‍ പറയുന്നു. എന്താല്ല അരിയില്‍ നിന്നും നേരെ ചന്ദ്രനിലേയക്ക ഉല്ലാസയാത്ര. അതുക്കും മേലെ.
https://www.facebook.com/Malayalivartha


























