അരുവിക്കരയില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വിഎസ്, ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് എ സര്‍ട്ടിഫിക്കറ്റാണ് ജനം നല്‍കുന്നത്

ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന് എ പ്ലസ് നല്‍കിയ കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന് നല്‍കേണ്ടത് എ പ്ലസ് സര്‍ട്ടിഫിക്കേറ്റല്ല, എ സര്‍ട്ടിഫിക്കേറ്റാണെന്ന് വി എസ് പറഞ്ഞു.
അരുവിക്കരയില്‍ എം വിജയകുമാറിന്റെ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു വി എസ്. ആദിവാസി ഊരുകള്‍ തെരഞ്ഞുപിടിച്ച് ഉമ്മന്‍ ചാണ്ടി ചെപ്പടിവിദ്യകള്‍ കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കള്ളന്മാരുടെ കള്ളനു കഞ്ഞിവച്ചവന്മാരുടെയും സര്‍ക്കാരാണ് കേരലം ഭരിക്കുന്നത്. അരുവിക്കര തെരഞ്ഞെടുപ്പ് യുഡിഎഫി ദുര്‍ഭരണത്തിനെതിരായ വിധിയെഴുത്തായിരിക്കും. അരുവിക്കരയില്‍ എല്‍ഡിഎഫ് നടത്തുന്നത് ദുര്‍ഭരണത്തിനെതിരായ പോരാട്ടമാണെന്നും വി എസ് പറഞ്ഞു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ശബരീനാഥിന് അദ്ദേഹത്തിന്റെ അമ്മ ഒരുപദേശം നല്‍കി. മോനേ കോണ്‍ഗ്രസുകാരും യുഡിഎഫുകാരും അല്ലാത്ത ആരും ഒരു ഗ്ലാസ് വെള്ളം തന്നാല്‍ പോലും കുടിക്കരുതെന്ന്. വിജയത്തിന്റെ കാര്യത്തില്‍ യുഡിഎഫിന് ഒരുറപ്പുമില്ല. അതുകൊണ്ടാണ് സാരിയും പണവും മദ്യവുമൊക്കെ കൊടുത്തു വോട്ടര്‍മാരെ വശത്താക്കാന്‍ നോക്കുന്നതെന്നും വി എസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























