കണ്ണൂരില്‍ എസ്ഡിപിഐ ഓഫീസ് കത്തിച്ച സംഭവം: ആറു യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കരിയാട് എസ്ഡിപിഐ ഓഫീസ് കത്തിച്ച സംഭവത്തില്‍ ആറു യൂത്ത് ലീഗ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. മുഹമ്മദ് സജീര്‍ (21), മുഹമ്മദ് സഫ്‌വാന്‍ (22), മുഹമ്മദ് ഹിഷാം (21), മുഹമ്മദ് സാലിഹ് (21), നബീന്‍ (20), ഇംതിയാസ് (19) എന്നിവരെയാണു ചൊക്ലി പോലീസ് അറസ്റ്റു ചെയ്തത്. ഇവരെ തലശേരി കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.
പെരിങ്ങത്തൂര്‍ തോക്കോട്ട് വയലിലെ ലീഗ് പ്രവര്‍ത്തകനായ കരീമിന്റെ ബൈക്ക് കത്തിച്ച സംഭവത്തിലും മുസ്‌ലീം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം കെ.കെ. മുഹമ്മദിന്റെ വീട്ടുമുറ്റത്തു നിര്‍ത്തിയിട്ട കാറിനു നേരേ ആക്രമണം നടത്തിയതിനും പുല്ലൂക്കര കുനിയില്‍ പീടിക ലീഗ് ഓഫീസ് ആക്രമിച്ച സംഭവത്തിലും എസ്ഡിപിഐ പ്രവര്‍ത്തകരുടെ പേരില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
പെരിങ്ങത്തൂര്‍ മേഖലയിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ടു ചൊവ്വാഴ്ച ചൊക്ലി പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുചേര്‍ത്ത സമാധാന യോഗത്തില്‍ നിന്നും മുസ്‌ലീം ലീഗ് വിട്ടു നിന്നിരുന്നു. പെരിങ്ങത്തൂര്‍ മേഖലയില്‍ നിരന്തരം അക്രമം നടക്കുമ്പോഴും പോലീസ് നിഷ്‌ക്രിയരായി നോക്കി നില്‍ക്കുകയാണെന്നും ഇതില്‍ പ്രതിഷേധിച്ചാണു യോഗത്തില്‍ നിന്നും വിട്ടുനിന്നതെന്നും കൂത്തുപറമ്പ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി വി.നാസര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























