വിരമിച്ച ഓഫീസര്‍മാരെ എസ്ബിഐ തിരിച്ചെടുക്കാന്‍ തീരുമാനം

വിരമിച്ചു എന്ന് കരുതി വിഷമിക്കേണ്ട. ജോലി ചെയ്യാന്‍ അറിയാമെന്നുള്ളവരെയും അനുഭവ സമ്പത്തുള്ളവരെയുമാണ് എസ്ബിഐയ്ക്ക് വേണ്ടത്. അത് കൊണ്ട് തന്നെ വിരമിച്ച ഓഫീസര്‍മാരെ തിരികെ വിളിക്കാനാണ് തീരുമാനം. ഓഫിസര്‍മാരെ താത്കാലിക നിയമനം നല്‍കിയാണ് വിളിക്കുന്നത്.
ബാങ്കിങ് സംബന്ധിച്ച അറിവും അനുഭവ പരിചയവും ആവശ്യമായ മേഖലയില്‍ അതിന്റെ കുറവു പരിഹരിക്കുന്നതിനായാണു ബാങ്കിന്റെ ഇത്തരത്തിലൊരു നീക്കം. ഇന്‍സ്‌പെക്ഷന്‍, ഓഡിറ്റ്, ബാഡ് ലോണ്‍ മാനെജ്‌മെന്റ്, ലീഗല്‍ കൗണ്‍സലിങ് തുടങ്ങിയ ഹ്രസ്വകാല അസൈന്‍മെന്റുകളാകും ഇവര്‍ക്കു നല്‍കുക.
കേന്ദ്ര ധനമന്ത്രാലയത്തിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം 2017ഓടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ ജനറല്‍ മാനെജര്‍ പദവിയിലുള്ള 90 ശതമാനംപേരും വിരമിക്കുകയാണ്. ഇത് നേതൃത്വപരമായ പ്രശ്‌നങ്ങളും അറിവും സംബന്ധിച്ചു പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. ഇതു മറികടക്കുന്നതിനായാണ് എസ്ബിഐ പുതിയ തീരുമാനമെടുത്തിരിക്കുന്നത്. എസ്ബിഐയില്‍ ചീഫ് മാനെജര്‍ മുതല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വരെയുള്ളവരെയാകും എസ്ബിഐ തിരിച്ചുവിളിക്കുന്നത്. മറ്റു ബാങ്കുകളും ഇതേ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























