ശബരിമലയില്‍ മരം കചപുഴകിവീണ് തീര്‍ഥാടകന്‍ മരിച്ചു

കാറ്റിലും മഴയിലും കടപുഴകിയ വന്‍മരത്തിനടിയില്‍പ്പെട്ട് ശബരിമല തീര്‍ത്ഥാടകന്‍ മരിച്ചു. ഒരു തീര്‍ത്ഥാടകന് ഗുരുതര പരിക്കേറ്റു. തെലുങ്കാന സ്വദേശി രഘുവീര റെഡ്ഡി(32) ആണ് മരിച്ചത്. തെലുങ്കാന സ്വദേശി ബീമയ്യയ്ക്കാണ്(42) പരിക്കേറ്റത്.
പുലര്‍ച്ചെ മൂന്നോടെ തീര്‍ത്ഥാടനപാതയില്‍ മരക്കൂട്ടത്തിന് സമീപം ചന്ദ്രാനന്ദന്‍ റോഡിലായിരുന്നു അപകടം. രഘുവീര റെഡ്ഡിയും ബീമയ്യയും ഉള്‍പ്പെടുന്ന അഞ്ചംഗ സംഘം ദര്‍ശനത്തിനു ശേഷം മലയിറങ്ങുമ്പോള്‍ കുളമാവ് മരം കടപുഴകി വീഴുകയായിരുന്നു. മരച്ചില്ലകള്‍ക്കടിയില്‍പ്പെട്ട രഘുവീരറെഡ്ഡി തല്‍ക്ഷണം മരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























