സിപിഎമ്മില്‍ വീണ്ടും തര്‍ക്കം,അരുവിക്കരയില്‍ സിപിഎമ്മിനെ നയിക്കുന്നത് പിണറായി വിജയനെന്ന് കോടിയേരി

സിപിഎമ്മില്‍ വീണ്ടും തര്‍ക്കം. അരുവിക്കരയില്‍ വിഎസ് എത്തിയിട്ടും പിണറായി മാറിനില്‍ക്കുന്നുവെന്ന ആരോപണത്തെ തുചര്‍ന്ന മറുപചിയുമായി സിപിഎം സംസ്താന സെക്രട്ടറി കോചിയേരി ബാലകൃഷ്ണന്‍.
അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനാണ് പാര്‍ട്ടിയെ നയിക്കുന്നതെന്ന് കോടിയേരി പറഞ്ഞു. മൈക്കിനു മുന്നില്‍ പ്രസംഗിക്കുന്നതു മാത്രമല്ല പ്രവര്‍ത്തനം. ഫ്‌ലെക്‌സ് വയ്ക്കുന്നതില്ല കാര്യം. തങ്ങളുടെ ഫ്‌ളക്‌സ് വയ്ക്കരുതെന്നു നിര്‍ദേശിച്ചിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പിന്റെ പൂര്‍ണ സംഘടനാ ചുമതലയുള്ള പിണറായി പ്രചാരണവേദികളില്‍ നിന്നു വിട്ടുനില്‍ക്കുന്നത് ചര്‍ച്ചയായപ്പോഴാണ് കോടിയേരി നിലപാട് പരസ്യമാക്കിയത്.
എല്‍ഡിഎഫിന്റെ പ്രഥമ മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനത്തിനു വിഎസനെ ഒഴിവാക്കി നിര്‍ത്തിയിരുന്നു. എന്നാല്‍ വിഎസിനെ ഒഴിവാക്കിയെന്ന പ്രചാരണം ശക്തമായതോടെ വിഎസ് രംഗത്തിറങ്ങുകയായിരുന്നു. ഇതോടെ മണ്ഡലത്തിലാകെ വിഎസിന്റെയും വിജയകുമാറിന്റെയും പോസ്റ്ററുകള്‍ മാത്രമായി. ഇതാണ് പിണരായി പിണങ്ങിയെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും മറ്റു പിബി നേതാക്കളായ കോടിയേരി ബാലകൃഷ്ണന്‍, എം.എ.ബേബി തുടങ്ങിയവരൊക്കെ പരസ്യപ്രചാരണത്തിനായി രംഗത്തുണ്ട്. എല്‍ഡിഎഫിന്റെ മുഖ്യ പ്രചാരകനായി വി.എസ്. അച്യുതാനന്ദന്‍ മാറി. എങ്കിലും പാര്‍ട്ടി സംഘടനായന്ത്രം ചലിപ്പിച്ചു മുഴുവന്‍ സമയവും പിണറായി മണ്ഡലത്തില്‍ തന്നെയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























