നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: അഡോള്‍ഫ് ലോറന്‍സിനെ സിബിഐ കസ്റ്റഡിയില്‍ വിട്ടു

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രൊട്ടക്ടര്‍ ഒഫ് എമിഗ്രന്‍സ് അഡോള്‍ഫ് ലോറന്‍സിനെ എറണാകുളം സി.ബി.ഐ കോടതി വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30വരെ സി.ബി.ഐയുടെ കസ്റ്റഡിയില്‍ വിട്ടു. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ബി. കലാം പാഷ ഒരു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ലോറന്‍സിന്റെ കസ്റ്റഡി ഇന്നലെത്തന്നെ സി.ബി.ഐ ആവശ്യപ്പെട്ടിരുന്നെങ്കിലും കേസ് ഡയറിയും സത്യവാങ്മൂലവും സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് അഡോള്‍ഫിനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ സി.ബി.ഐ ഇവ ഹാജരാക്കി ലോറന്‍സിനെ കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത വിവിധ കേസുകളില്‍ ഒന്നാം പ്രതിയാണ് അഡോള്‍ഫ് ലോറന്‍സ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























