ഇഴഞ്ഞിഴഞ്ഞ് എങ്ങുമെത്താത്തൊരു വിജിലന്‍സ് അന്വേഷണം

വിഎസ് അച്യുതാനന്ദന്റെ മകന്‍ പി. എ. അരുണ്‍കുമാറിനെതിരെയുള്ള വിജിലന്‍സ് അന്വേഷണം എന്തായെന്ന് അന്വേഷിക്കുന്നവര്‍ക്കറിയാം ഉമ്മന്‍ചാണ്ടിയും അച്യുതാനന്ദനും രമേശ് ചെന്നിത്തലയും തമ്മിലുള്ള സുദൃഢമായ ബന്ധം. അച്യുതാനന്ദന്റെ മകനെതിരെ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയത്താണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. അതും ഉമ്മന്‍ചാണ്ടിയുടെ പ്രത്യേക താത്പര്യത്തില്‍. അന്ന് ഉമ്മന്‍ചാണ്ടിക്കായിരുന്നു ആഭ്യന്തരവകുപ്പിന്റെ ചുമതല. ഉമ്മന്‍ചാണ്ടിക്ക് വേണമെങ്കില്‍ അച്യുതാനന്ദന്റെ മകനെ അകത്താക്കാമായിരുന്നു. എന്നാല്‍ അദ്ദേഹം അത് വേണ്ടെന്നു വച്ചു.
പി.എ അരുണ്‍കുമാര്‍ വന്‍കിട അഴിമതിക്കാരനാണെന്ന കാര്യം വിജിലന്‍സ് തന്നെ ഉറപ്പു വരുത്തിയതാണ്. പാസ് മാര്‍ക്ക് വാങ്ങി പാസായ അരുണ്‍കുമാറിനെ അച്ഛന്‍ മുഖ്യമന്ത്രി നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവിയായി നിയമിച്ചു. എന്നിട്ടും അച്ഛന്‍ മുഖ്യമന്ത്രിയുടെ അന്തസിന് ഒന്നും സംഭവിച്ചില്ല. അദ്ദേഹം ആദര്‍ശധീരനായി തുടരുന്നു. അരുവിക്കരയില്‍ പോയി അച്യുതാനന്ദന്‍ മാന്യന്‍മാരെ പരിഹസിക്കുന്നു. എന്നിട്ടും കേരളത്തില്‍ ഒന്നും സംഭവിച്ചില്ല.
അരുണ്‍കുമാറിനെതിരെ മക്കാവ് യാത്ര ആരോപിച്ചവര്‍ ഇന്ന് രംഗത്തില്ല. അവര്‍ കോണ്‍ഗ്രസുകാരായിരുന്നു. മക്കാവു തീര്‍ത്ഥാടന കേന്ദ്രമല്ലെന്നു എല്ലാവര്‍ക്കുമറിയാം. അച്യതാനന്ദന് കാമഭ്രാന്താണെന്നു പറഞ്ഞ ഗണേഷ്‌കുമാര്‍ ഇന്ന് അച്യുതാനന്ദനൊപ്പമാണ്.
എന്നാല്‍ വിജിലന്‍സ് അന്വേഷണത്തെക്കുറിച്ച് ചാനല്‍ ചര്‍ച്ചകളില്‍ വാചാലരാകുന്ന പ്രമുഖ ഐ ഗ്രൂപ്പ് നേതാക്കളെല്ലാം ചര്‍ച്ചയുടെ ചൂടാറും മുമ്പു തന്നെ കാര്യങ്ങള്‍ വിസ്മരിക്കാറാണ് പതിവ്. അധികാര വടം വലി രൂക്ഷമായി തുടരുന്ന എ ഐ ഗ്രൂപ്പുകാര്‍ തമ്മിലുള്ള ഭിന്നത ഈ വിജിലന്‍സ് അന്വേഷണത്തിലും വ്യക്തമാണ്. പലപ്പോഴും ബാര്‍ കോഴയില്‍ അടക്കം രമേശ് ചെന്നിത്തലയുടെ പേര് ആദ്യം ശക്തിയുക്തം ഉന്നയിച്ച വിഎസ് പിന്നീട് മൗനം ഭജിച്ചതിനു പിന്നിലും ഈ വിജിലന്‍സ് അന്വേഷണമാണെന്ന് ആരോപണം ഉണ്ട്.
ആരെയും അധികം പിണക്കാതെ വി എസ് നടത്തുന്ന ഈ ഒത്തുതീര്‍പ്പിനോടിന് ഔദ്യോഗിക പക്ഷത്തിന് കടുത്ത എതിര്‍പ്പുണ്ട്. എന്നാല്‍ വിഎസിനെതിരെയുള്ള തുറുപ്പു ചീട്ടായി മകനെതിരായ അന്വേഷണവും കാണുന്ന കോണ്‍ഗ്രസ് നേതാക്കളുമുണ്ട്. അതില്‍ അല്ലാതെ മറ്റൊന്നിലും വിഎസിനെ ഒതുക്കാനാവില്ലെന്നും അവര്‍ വിചാരിക്കുന്നു. സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴൊക്കെ ഇരു കക്ഷികളും തമ്മില്‍ ബന്ധം ഉടലെടുക്കും. പരസ്പര സഹായ സഹകരണ സംഘം പോലെ അവര്‍ തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും.
അച്യുതാനന്ദന്റെ മകന്റെ അഴിമതി റിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടിയുടെ അലമാരയില്‍ ഉറങ്ങുന്നു എന്നാണ് വിവരം. രമേശ് ചെന്നിത്തലയ്ക്കാകട്ടെ വിഎസുമായി അടുത്ത ബന്ധമുണ്ട്. അതു കൊണ്ടു തന്നെ ഒരു അന്വേഷണവും ഒരിക്കലും നടക്കുകയില്ല. ഭാവിയില്‍ പിണറായി കേരളത്തിന്റെ മുഖ്യമന്ത്രിയായാല്‍ അച്യുതാനന്ദന്റെ മകന് പൂട്ടു വീഴുമെന്ന് പ്രതീക്ഷിക്കാം. അതും ആഭ്യന്തരം പിണറായിയുടെ കൈയിലുണ്ടെങ്കില്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























