പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍; ഉറ്റബന്ധുവായ വീട്ടമ്മ അറസ്റ്റില്‍

കണ്ണില്ലാത്ത ക്രൂരത കാണിച്ചത് ഉറ്റബന്ധു. ഒന്നര വയസ്സുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം വീട്ടുകിണറ്റില്‍ കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ പിതൃസഹോദരന്റെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി എംഇഎസ് കോളജിന് പിന്‍വശം കല്ലൂക്കാരന്റെ വീട്ടില്‍ സക്കറിയയുടെ മകള്‍ ഷിഫാന നസ്രിനിനെ കിണറ്റിലിട്ടു കൊലപ്പെടുത്തിയ കേസിലാണു പിതൃസഹോദരന്റെ ഭാര്യ സുമയ്യ(24)യെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. ഇന്നലെ യുവതി ഭര്‍തൃവീട്ടുകാരോടു കുറ്റസമ്മതം നടത്തിയതോടെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. വീട്ടുകാരെല്ലാം ഷിഫാനയോട് അമിതസ്‌നേഹം കാണിച്ചുതുടങ്ങിയതോടെ തന്റെ കുട്ടികള്‍ അവഗണിക്കപ്പെടുകയാണെന്നുള്ള യുവതിയുടെ തോന്നലാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് പറയുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ ഒന്‍പതിനു രാത്രിയില്‍ വീട്ടുകാരെല്ലാം വീടിന്റെ മുന്‍വശത്തു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അകത്തു മുറിയില്‍ ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെയെടുത്ത് സുമയ്യ അടുക്കളഭാഗത്തെ കിണറ്റിലിട്ടു. പിന്നീടു കുഞ്ഞിനുവേണ്ടി വീട്ടുകാര്‍ തിരച്ചില്‍ നടത്തിയപ്പോള്‍ സുമയ്യയും തിരയാന്‍ കൂടി. അന്നു രാത്രി തന്നെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
പിറ്റേദിവസം രാവിലെയാണു മൃതദേഹം കിണറ്റില്‍ കണ്ടത്. ആള്‍മറയുള്ള കിണറ്റില്‍ കുഞ്ഞുവീണു മരിക്കാനിടയായ സംഭവത്തില്‍ ദുരൂഹത തോന്നി പൊലീസുകാര്‍ വീട്ടുകാരില്‍നിന്നു മൊഴിയെടുത്തിരുന്നെങ്കിലും അസ്വാഭാവികതകളൊന്നും തോന്നിയിരുന്നില്ല. സംഭവം നടന്ന് എട്ടുദിവസം കഴിഞ്ഞാണു യുവതി കുറ്റസമ്മതം നടത്തിയത്. സുമയ്യയെ കോടതി റിമാന്‍ഡ് ചെയ്തു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























