ഭാവിയില്‍ എസ്.എന്‍.ഡി.പിയെ ആര്‍.എസ്.എസ് വഴുങ്ങുമെന്ന് കോടിയേരി

ഭാവിയില്‍ എസ്.എന്‍.ഡി.പിയെ ആര്‍.എസ്.എസ് വിഴുങ്ങുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശ്രീനാരായണ ഗുരുവിനെ ആര്‍.എസ്.എസിന്റെ ശൂലത്തില്‍ കയറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കോടിയേരി പറഞ്ഞു. ചേര്‍ത്തലയില്‍ എസ്.എന്‍.ഡി.പി സംഘടിപ്പിച്ച ചടങ്ങില്‍ പ്രവീണ്‍ തൊഗാഡിയ പങ്കെടുത്തതിനെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കോടിയേരി.
എസ്.എന്‍.ഡി.പി യോഗം സംഘടിപ്പിക്കുന്ന ചടങ്ങില്‍ ആരൊക്കെ പങ്കെടുക്കണമെന്ന് തീരുമാനിക്കേണ്ടത് അവര്‍ തന്നെയാണ്. എന്നാല്‍, ജാതിമത രഹിത സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിച്ച മഹാനായ ശ്രീനാരായണ ഗുരുവിനെപ്പോലുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താവിനെ ശൂലത്തില്‍ കയറ്റാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും കോടിയേരി
https://www.facebook.com/Malayalivartha























