തിരഞ്ഞെടുപ്പ് അടുത്തു; 1,20,000 പ്ലാസ്റ്റിക് ക്യാരി ബാഗുകളും 60,000 ഡിസ്പോസിബിൾ ഗ്ലാസുകളും ആകെ 100 ടൺ മാലിന്യം ഒഴുവാക്കാനൊരുങ്ങി പോളിങ് ഉദ്യോഗസ്ഥർ...

തിരഞ്ഞെടുപ്പ് ദിവസവും അതിന്റെ തലേ ദിവസവുമായി ജില്ലയിലെ പോളിങ് ഉദ്യോഗസ്ഥർ ഒഴിവാക്കുക 1,20,000 പ്ലാസ്റ്റിക് ക്യാരി ബാഗുകളും 60,000 ഡിസ്പോസിബിൾ ഗ്ലാസുകളും.
രാഷ്ട്രീയ പാർട്ടി സഹായ കേന്ദ്രങ്ങൾ, വോട്ടിങ് മെഷീൻ കമ്മിഷനിങ് കേന്ദ്രം, വോട്ടെണ്ണൽ കേന്ദ്രം എന്നിവിടങ്ങളിൽ ഡിസ്പോസിബിൾ പ്ലേറ്റും ഗ്ലാസും കുപ്പിയും ഒഴിവാക്കണമെന്നു കലക്ടർ രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.
ബൂത്തുകളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന സ്ലിപ്പ്, നോട്ടിസ് തുടങ്ങിയ കടലാസ് മാലിന്യങ്ങളും വലിച്ചെറിയാതെ തരം തിരിച്ച് വയ്ക്കാൻ ബൂത്ത് ഏജന്റുമാരും ബന്ധപ്പെട്ട പ്രവർത്തകരും ശ്രദ്ധിക്കണം.
ജില്ലാ ശുചിത്വ മിഷന്റെ ‘എന്റെ ഭക്ഷണം എന്റെ പാത്രത്തിൽ’ എന്ന പദ്ധതിയും ഇതോടൊപ്പം ചേരുന്നു. ജില്ലയിൽ 15,000 പോളിങ് ഉദ്യോഗസ്ഥരാണ് ഉണ്ടാവുക.
പേപ്പർ, കോട്ടൺ തുണി, പോളി എഥിലിൻ, സ്റ്റീൽ പാത്രങ്ങൾ, ഇലകൾ, തുണി സഞ്ചികൾ തുടങ്ങിയവ ഉപയോഗിക്കാനാണു ജില്ലാ ശുചിത്വ മിഷൻ നിർദേശിക്കുന്നത്.
തുടർന്ന് എല്ലാവരും സ്റ്റീൽ പാത്രത്തിൽ ഭക്ഷണം കഴിക്കും, സ്റ്റീൽ ഗ്ലാസിൽ ചായയോ വെള്ളമോ കുടിക്കും. ഹരിത പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമാണിത്.
തിരഞ്ഞെടുപ്പ് പ്രക്രിയകളുമായി ബന്ധപ്പെട്ട് ജില്ലയിൽ ഏകദേശം 100 ടൺ മാലിന്യം ഒഴിവാക്കാൻ കഴിയും. തിരഞ്ഞെടുപ്പ് ദിവസത്തെയും തലേ ദിവസത്തെയും മാത്രമല്ല ഉദ്യോഗസ്ഥർക്കുള്ള പരിശീലന ദിവസങ്ങളിലെയും മാലിന്യം ഇതിൽ പെടും.
11 നിയോജക മണ്ഡലങ്ങളിലും 11 ഗ്രീൻ പ്രോട്ടോക്കോൾ ഓഫിസർമാരെയും 22 റിസോഴ്സ് പഴ്സൻമാരെയും ശുചിത്വ മിഷൻ നിയോഗിച്ചു.
70 വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർമാരുമുണ്ട്. രാഷ്ട്രീയ പാർട്ടി ഓഫിസുകൾ, മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസുകൾ, സ്ഥാനാർഥികൾ എന്നിവരെ നേരിൽ കണ്ട് ഹരിത സന്ദേശം കൈമാറുകയാണ്.
ജില്ലയിൽ 2015ൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നടപ്പാക്കിയ ഗ്രീൻ പ്രോട്ടോക്കോൾ പ്രവർത്തനങ്ങളാണു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ മാതൃകയായി അംഗീകരിച്ച് രാജ്യമെങ്ങും പ്രാവർത്തികമാക്കാൻ നിർദേശിച്ചത്.
ദേശീയ ഗെയിംസ്, സംസ്ഥാന യുവജനോത്സവം എന്നിവ നടത്തിയ രീതിയും അതിന്റെ വിജയവുമാണു മാതൃകയാക്കാൻ കാരണമായത്.
https://www.facebook.com/Malayalivartha


























