തൃശൂരില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ആഡംബര കാറിലെത്തിയ രണ്ട് യുവാക്കളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു

തൃശൂരില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ആഡംബര കാറിലെത്തിയ രണ്ട് യുവാക്കളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മുളയം സ്വദേശി ആല്‍ബിന്‍ (24), മുളങ്കുന്നത്തുകാവ് സ്വദേശി അക്ഷയ് (23) എന്നിവരെയാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. സുരേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
വിനോദസഞ്ചാര മേഖലകളെ ലക്ഷ്യമിട്ട് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വില്‍ക്കാന്‍ തൃശൂരില്‍ എത്തിച്ചതാണ് മയക്കുമരുന്നെന്നും വിപണിയില്‍ അഞ്ചുലക്ഷം വില വരുമെന്നും എക്‌സൈസ് അറിയിച്ചു.
കോളജ് വിദ്യാര്‍ഥികളും യുവാക്കളുമാണ് ഇവരുടെ പ്രധാന ഉപഭോക്താക്കള്‍. രണ്ട് മില്ലി ഗ്രാം വീതമുള്ള ചെറുപൊതികളാക്കി പൊതി ഒന്നിന് 5000 മുതല്‍ 7000 രൂപവരെ ഈടാക്കിയാണ് വില്‍പന നടത്തിവന്നത്.
വിലങ്ങന്‍കുന്ന്, പൂമല, ചെപ്പാറ, ചിമ്മിനി, പീച്ചി ഡാം തുടങ്ങിയ വിനോദസഞ്ചാര മേഖലകളില്‍ എത്തുന്നവരെയാണ് ലക്ഷ്യമിടുന്നത്.
20 വര്‍ഷം വരെ കഠിനതടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഇതെന്ന് എക്‌സൈസ് അറിയിച്ചു. ഡെപ്യൂട്ടി കമീഷണര്‍ ഷാജിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
സ്‌പെഷല്‍ ഓഫിസര്‍മാരായ എ. മുജീബ് റഹ്മാന്‍, ജെറിന്‍, എ.ബി. പ്രസാദ്, ജോസഫ്, കിഷോര്‍ കൃഷ്ണ, രാധാകൃഷ്ണന്‍, സംഗീത് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
"
https://www.facebook.com/Malayalivartha


























