സിപിഎം കേന്ദ്രങ്ങളില്‍ തിരഞ്ഞെടുപ്പ് ജോലിക്ക് സ്ത്രീകള്‍ മാത്രം; എളുപ്പം ഭീഷണിപ്പെടുത്താം, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ പ്രവർത്തനിങ്ങളിൽ തൃപ്തിയില്ല- കെ.സുധാകരന്‍

തിരഞ്ഞെടുപ്പ് ജോലിയുടെ ഉയര്‍ന്ന തസ്തികകളില്‍ നിയോഗിച്ചവരില്‍ 95 ശതമാനവും ഇടതുപക്ഷ യൂണിയനില്‍ പെട്ടവരാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ എം.പി. ബോധപൂര്‍വ്വം ചെയ്തതാണിതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ആധിപത്യമുള്ള ആന്തൂര്‍, കല്യാശ്ശേരി തുടങ്ങിയ ഇടങ്ങളില്‍ വനിതാ ഉദ്യോഗസ്ഥരെ മാത്രം നിയോഗിച്ചിരിക്കുന്നു. പുരുഷ ഉദ്യോഗസ്ഥരില്ല. വനിതാ ഉദ്യോഗസ്ഥരാകുമ്പോള്‍ എളുപ്പത്തില്‍ അവരെ ഭീഷണിപ്പെടുത്തി നിര്‍ത്താമെന്നും സുധാകരന്‍ പറഞ്ഞു.
എന്തൊക്കെ പറഞ്ഞാലും സ്ത്രീ സ്ത്രീ തന്നെയാണ്. അവര്‍ക്ക് എത്രത്തോളം പിടിച്ച് നില്‍ക്കാന്‍ പറ്റുമെന്ന് എല്ലാവര്‍ക്കുമറിയാം. വിരലിലെണ്ണാവുന്ന ചിലര്‍ മാത്രമാണ് ഇതിന് വ്യത്യസ്തമായിട്ടുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വരുന്നവരുടെ ലിസ്റ്റ് തലേദിവസം സിപിഎം ലോക്കല്‍ കമ്മിറ്റിക്ക് കിട്ടും.
ഇതാദ്യത്തെ സംഭവമല്ല. ഉദ്യോഗസ്ഥരെ വൈകീട്ട് പോയി കണ്ട് അവര്‍ താമസമൊരുക്കുന്നത് സിപിഎം പ്രവര്‍ത്തകരാണ്. അവര്‍ക്ക് എല്ലാ സൗകര്യങ്ങളും നല്‍കി കൈയിലെടുക്കുകയും ചെയ്യും.
ഒരു മാനദണ്ഡവും പാലിക്കാതെയാണ് തപാല്‍ വോട്ടെടുപ്പ് നടത്തുന്നത്. ഒരു സുരക്ഷയുമില്ലാതെ പ്ലാസ്റ്റിക് സഞ്ചിയിലാണ് ബാലറ്റുകള്‍ സൂക്ഷിക്കുന്നത്. പേരാവൂരില്‍ സിപിഎം പ്രവര്‍ത്തകരും പോളിങ് ഉദ്യോഗസ്ഥരും ചേര്‍ന്ന് തപാല്‍ വോട്ട് അട്ടിമറിക്കാന്‍ ശ്രമം നടത്തി എന്നും അദ്ദേഹം പറയുകയുണ്ടായി.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കറാം മീണയുടെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയില്ല. നടപടിയെടുക്കുമെന്ന് പറയുന്നതല്ലാതെ ഒരു നടപടികളുമില്ല. സിപിഎമ്മില്‍ കൈകൾക്കുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും നടക്കുന്നു. പിന്നെ എവിടെയാണ് നീതിയെന്നും സുധാകരന്‍ ചോദിച്ചു. ഭരണത്തിലേറാന്‍ എന്ത് വൃത്തികേടും കാണിക്കാമെന്നതാണ് സിപിഎം നയമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറയുകയുണ്ടായി.
https://www.facebook.com/Malayalivartha


























