ഇനി വ്രതശുദ്ധിയുടെ നാളുകള്‍ , റമദാന്‍ വ്രതം ഇന്നു മുതല്‍

കോഴിക്കോട് കാപ്പാട് കടപ്പുറത്തു മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് ഇന്നു റമദാന്‍ വ്രതം ആരംഭിക്കുമെന്നു പാളയം ഇമാം മൗലവി വി.പി. സുഹൈബ്, ദക്ഷിണ കേരള ജംയത്തുല്‍ ഉലമ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവര്‍ അറിയിച്ചു. റമദാന്‍ മാസപ്പിറവിയുമായി ബന്ധപ്പെട്ട് ഏകോപന തീരുമാനമെടുക്കുന്നതിനായി ഇന്നലെ പാളയം ജമാ അത്ത് ഹാളില്‍ നടന്ന യോഗത്തില്‍ നിരവധി ഇമാമുമാരും മുസ്ലിം പണ്ഡിതരും പങ്കെടുത്തു. ഇന്നു റമദാന്‍ ഒന്നായിരിക്കുമെന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ എന്നിവരും അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























