സംഗീത സംവിധായകന്‍ പി ജെ ലിപ്‌സണ്‍ അന്തരിച്ചു

സംഗീത സംവിധായകന്‍ പി ജെ ലിപ്‌സണ്‍ (62) അന്തരിച്ചു. പ്രശസ്ത സംഗീത സംവിധായകന്‍ ജെറി അമല്‍ദേവിന്റെ സഹായിയായി നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ലിപ്‌സണ്‍ ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സില്‍ ഉദ്യോഗസ്ഥനുമായിരുന്നു.
നിരവധി ടെലിഫിലിമുകൾക്കും ഭക്തിഗാനങ്ങൾക്കും സംഗീതം നിർവഹിച്ചു. ലിപ്സൺ ഒരുക്കിയ പുഷ്പാഞ്ജലി എന്ന ക്രിസ്ത്യൻ ഭക്തിഗാന ആൽബം ഏറെ പ്രചാരം നേടി. തിരുവനന്തപുരം ദുരദർശനു വേണ്ടി ആരംഭഗാനം ചിട്ടപ്പെടുത്തിയതും ഇദ്ദേഹമാണ്.
https://www.facebook.com/Malayalivartha


























