വിധി എന്താകും? സോളാര്‍ കേസിലെ ആദ്യ വിധി ഇന്ന്

കോളിളക്കം സൃഷ്ടിച്ച സോളാര്‍ തട്ടിപ്പുകേസിലെ ആദ്യ വിധി ഇന്ന്. സരിത നായരും ബിജു രാധാകൃഷ്ണനും പ്രതികളായ 1.19 കോടി രൂപയുടെ തട്ടിപ്പുകേസില്‍ പത്തനംതിട്ട ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) ജയകൃഷ്ണന്‍ ഇന്നു വിധി പറയും. കേസില്‍ ബിജു രാധാകൃഷ്ണന്‍ ഒന്നാംപ്രതിയും സരിത നായര്‍ രണ്ടാം പ്രതിയുമാണ്. ആറന്മുള സ്വദേശി ബാബുരാജില്‍നിന്ന് സോളാര്‍ കമ്പനിയുടെ ഓഹരിയെന്ന നിലയില്‍ പണം തട്ടിയെടുത്തുവെന്നായിരുന്നു പരാതി. വിധി കേള്‍ക്കാന്‍ പ്രതികള്‍ രണ്ടുപേരും ഇന്നു കോടതിയിലെത്തും. സരിതയ്ക്കുവേണ്ടി അഡ്വ. പ്രിന്‍സ് പി.തോമസും ബിജുവിനുവേണ്ടി അഡ്വ.ജയ്‌സണ്‍ മാത്യുവുമാണ് കോടതിയില്‍ ഹാജരാകുന്നത്. ആര്‍. പ്രദീപ് കുമാറാണ് പബ്ലിക് പ്രോസിക്യൂട്ടര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























