യുഡിഎഫ് ഭരിക്കുന്ന മലപ്പുറത്തെ സർവീസ് സഹകരണ ബാങ്കിൽ ആദായ നികുതി റെയ്‌ഡ്;പത്ത് വർഷത്തിനിടെ ബാങ്കിൽ നടത്തിയത് 1000 കോടിയോളം ഇടപാടുകൾ
യുഡിഎഫ് ഭരിക്കുന്ന മലപ്പുറത്തെ സർവീസ് സഹകരണ ബാങ്കിൽ ആദായ നികുതി റെയ്‌ഡ്. എആർ നഗർ സർവീസ് സഹകരണ ബാങ്കിലാണ് ആദായ നികുതി വകുപ്പുദ്യോഗസ്ഥർ പരിശോധന നടത്തിയത്. ബാങ്കിൽ 110 കോടി രൂപയുടെ അനധികൃത നിക്ഷേപം കണ്ടത്തിയതായാണ് സൂചന. പത്ത് വർഷത്തിനിടെ ബാങ്കിൽ നടത്തിയത് 1000(ആയിരം) കോടിയോളം രൂപയുടെ ഇടപാടുകളെന്ന് കണ്ടെത്തിയിട്ടുണ്ട്. മരണപ്പെട്ടവരുടെ പേരിലും അനധികൃത നിക്ഷേപം കണ്ടെത്തി. ബാങ്ക് മുൻ സെക്രട്ടറി വികെ ഹരികുമാറിന്റെ വീട്ടിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.
നോട്ട് നിരോധന കാലത്തും വലിയ തോതിൽ അനധികൃത പണമിടപാടുകൾ നടന്നു. ഉദ്യോഗസ്ഥർക്ക് പുറമേ ഭരണ സമിതി അംഗങ്ങൾക്കെതിരേയും അന്വേഷണത്തിന് ശുപാർശ ചെയ്തിട്ടുണ്ട്. പത്ത് ലക്ഷം രൂപക്ക് മുകളിലുള്ള ഇടപാടുകളുടെ വിവരങ്ങൾ കൈമാറാൻ ജില്ലാ കളക്ടർ ആവശ്യപ്പെട്ടിരുന്നെങ്കിലും ചില ഇടപാടുകൾ ബാങ്ക് അധികൃതർ മറച്ചുവെച്ചെന്ന് പരാതിയുണ്ടായിരുന്നു. ഇതേ തുടർന്ന് സഹകരണ രജിസ്ട്രാറെ വിവരമറിയിച്ചു. ഇതോടെ ഇൻകം ടാക്സ് വിഭാഗത്തിന് കൈമാറുകയായിരുന്നു. വലിയ അഴിമതി ബാങ്കിൽ നടന്നെന്നാണ് വിവരം. വിശദമായ അന്വേഷണം വേണമെന്ന് ആദായ നികുതി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. അതെ സമയം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെതിരേ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ എന്തുകൊണ്ട് അന്വേഷണം നടക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കളളനും പോലീസും കളിക്കുന്നതെന്നും ചെന്നിത്തല.
'മൊഴി ഇത്രയും കൈയില്‍ കിട്ടിയിട്ടും എന്തുകൊണ്ടാണ് ഇഡി അന്വേഷണം നടത്താത്തത് എന്നാണ് എന്റെ ചോദ്യം. നിജസ്ഥിതി അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ബി.ജെ.പിയും സിപിഎമ്മും തമ്മിലുളള രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ഫലമായിട്ടാണ് ഈ അന്വേഷണം നടക്കാത്തതെന്ന് വ്യക്തമാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കളളനും പോലീസും കളിക്കുകയാണ്.' - ചെന്നിത്തല പറഞ്ഞു.കൂടാതെ ട്വന്റി-ട്വന്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ട്വന്റി-ട്വന്റിയുടെ കഥ കഴിയുമെന്ന് ചെന്നിത്തല പറഞ്ഞു.കുന്നത്തുനാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.പി സജീന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.‘ജനാധിപത്യത്തില്‍ മുതലാളിമാരല്ല കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. നമ്മുടെ മുന്നിലുള്ളത് ഇടത്പക്ഷത്തിനേയും ട്വന്റി-20 പാര്‍ട്ടിയേയും ഇല്ലാതാക്കാനുള്ള തെരഞ്ഞെടുപ്പാണ്. ജനാധിപത്യത്തില്‍ ജനങ്ങളാണ് വലുത്. തീരുമാനിക്കേണ്ടത് മുതലാളിമാരല്ല. ഒറ്റക്കെട്ടായി നിന്ന് കൊണ്ട് പോരാട്ടത്തിന് നേതൃത്വം കൊടുക്കണം,’ ചെന്നിത്തല പറഞ്ഞു.കുന്നത്തുനാട്ടില്‍ പണഭീമന്മാര്‍ക്കെതിരേയുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.അവരുടെ വിചാരം എല്ലാം വിലക്ക് വാങ്ങാമെന്നാണ്. സാധനങ്ങള്‍ വിലക്ക് വാങ്ങാന്‍ പറ്റും. ജനങ്ങളുടെ പിന്തുണയും മനസും ഹൃദയത്തിലൂടെ മാത്രമേ വാങ്ങാന്‍ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.‘ഇത്തവണ ട്വന്റി-ട്വന്റിയെ നേരിടണം. ഈ തെരഞ്ഞെടുപ്പോട് കൂടി ട്വന്റി-ട്വന്റിയുടെ കഥ കഴിയും. കേരള ജനതയെ പറ്റിക്കാന്‍ കുറേ മുതലാളിമാര്‍ ഇറങ്ങിയിരിക്കുന്നു,’ രമേശ് ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha


























