ആക്ടീവ സ്‌കൂട്ടറും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; ബസിനിടയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം

ബസിനിടയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം. കല്ലമ്ബലം സ്വദേശി സുബിനാണ് മരിച്ചത്. 35 വയസായിരുന്നു. ആറ്റിങ്ങല്‍ കച്ചേരിനടയിലാണ് അപകടം ഉണ്ടായത്. ഹോണ്ട ആക്ടീവ സ്‌കൂട്ടറും സ്വകാര്യ ബസും കൂട്ടിയിടിച്ചായിരുന്നു അപകടം.
വേങ്കമല ക്ഷേത്രത്തില്‍ പോയി മടങ്ങി വരികയായിരുന്നു സുബിന്‍. ബസിനിടയില്‍ കുടുങ്ങിയ സുബിന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആറ്റിങ്ങള്‍ പോലീസ് സംഭവ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
https://www.facebook.com/Malayalivartha


























