'പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല നിർവഹിച്ചത് അദ്ധേഹത്തിന്റെ ഉത്തരവാദിത്വം'; അന്നം മുടക്കി വിവാദത്തില്‍ രമേശ് ചെന്നിത്തലയ്ക്ക് പിന്തുണയുമായി സുരേഷ് ഗോപി

അന്നം മുടക്കി വിവാദത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് പിന്തുണയുമായി ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി രംഗത്ത്. ഒരു പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല തന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുകയാണ് ചെയ്തതെന്ന് സുരേഷ് പറഞ്ഞു. ഭക്ഷ്യ കിറ്റ് തട്ടിപ്പാണ്. സ്പ്രിംഗ്ലര്‍ കൊടിയ തട്ടിപ്പായിരുന്നുവെന്നും സ്പ്രിംഗ്ലര്‍ഗ്ലറിലും ചെന്നിത്തല മികച്ച ഇടപെടല്‍ നടത്തിയെന്നും സുരേഷ് ഗോപി കൂട്ടിചേര്‍ത്തു.
അതേസമയം, കിറ്റ് വിവാദത്തില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് എത്തി. കിറ്റ് വിതരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടി എന്ത് ചെയ്യുന്നോ അത് തടയാന്‍ രമേശ് ചെന്നിത്തല കോപ്പ് കൂട്ടി ഇറങ്ങിയിരിക്കുകയാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.
https://www.facebook.com/Malayalivartha


























