കോക്കാച്ചിയുടെ വാക്കുകള്‍ക്ക് വിശ്വാസമില്ലെന്ന് പോലീസ്, മയക്കുമരുന്ന് കേസില്‍ വന്‍പുലികള്‍ ഇപ്പോഴും പുറത്ത്, അന്വേഷണം അവസാനിപ്പിക്കാന്‍ നീക്കം

കൊച്ചിയിലെ മയക്കുമരുന്ന് കേസില്‍ പിടിയിലായ കോക്കാച്ചി മിഥുന്റെ മൊഴികള്‍ വിശ്വാസ യോഗ്യമല്ലെന്നാണ് പോലീസിന്റെ നിലപാടെന്ന് റിപ്പോര്‍ട്ട്. കോക്കാച്ചിയുടെ മൊഴിയില്‍ മലയാളത്തിലെ പ്രമുഖ ന്യൂജന്‍ സിനിമാസംവിധായകന് മയക്കുമരുന്ന് സംഘവുമായി നേരിട്ട് ബന്ധമുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കോക്കാച്ചിയുടെ മൊഴിയില്‍ സംവിധായകനെതിരെ കേസെടുക്കാന്‍ മാത്രമുള്ളവയൊന്നിമില്ലെന്നാണ് പോലീസ് പറയുന്നത്. ഇതോടെ റഷ്യന്‍ സംഗീത സംവിധായകന്‍ ഉള്‍പ്പെടെ പിടിയിലായ, കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടല്‍ മയക്കുമരുന്ന് പാര്‍ട്ടി സംബന്ധിച്ച് കേസും കൂടുതല്‍ അന്വേഷണം നടത്താതെ പൊലീസ് ചുരുട്ടികെട്ടുകയാണ്. ലേ മെറിഡിയന്‍ ഹോട്ടലിലേക്ക് നീളരുതെന്ന് തുടക്കത്തിലേ നിര്‍ദ്ദേശമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മയക്കുമരുന്ന് കച്ചവടം ഉള്‍പ്പെടെയുള്ള ഇടപാട് ഹോട്ടലുകാര്‍ക്ക് അറിയാമെന്ന നിലപാടിലായിരുന്നു അന്വേഷണ സംഘം. ഡിസിപി ഹരി ശങ്കര്‍ ഇക്കാര്യ വ്യക്തമാക്കുകയും ചെയ്തു. ഹോട്ടലിനുള്ള പങ്ക് അന്വേഷിക്കുമെന്നായിരുന്നു വിശദീകരണം. മേലധികാരികളുടെ അനുവാദമില്ലാതെയാണ് ഹരിശങ്കര്‍ മയക്കുമരുന്ന് വേട്ടയ്ക്ക് ഇറങ്ങിയതെന്നും സൂചനയുണ്ടായിരുന്നു. അതിന് ഉന്നത പൊലീസ് നേതൃത്വം ഡിസിപിയെ ശാസിക്കുകയും ചെയ്തതായി
കേസിലെ ഉന്നത ബന്ധങ്ങളിലേക്ക് അന്വേഷണം നീങ്ങുന്നുവെന്നു മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ വ്യഗ്രത കാണിച്ച പൊലീസ് അന്നു പറഞ്ഞ ഉന്നത ബന്ധമുള്ളവരെ എല്ലാം ഒഴിവാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടത്തുന്നതെന്നാണ് ആക്ഷേപം.
കൊച്ചി നഗരത്തില്‍ മയക്കുമരുന്ന് മാഫിയയ്ക്കു ചുക്കാന്‍ പിടിക്കുന്നതു പ്രശസ്ത ന്യൂജനറേഷന്‍ സിനിമാനിര്‍മ്മാതാവാണെന്നു പൊലീസിനു സൂചന കിട്ടിയതിനു പിന്നാലെ അന്വേഷണം പൂട്ടിക്കെട്ടുകയും ചെയ്യുകയാണ്. ഈ കേസില്‍ തുടക്കം മുതല്‍ തന്നെ പൊലീസ് പറയുന്ന പേരായിരുന്നു സിനിമാ നിര്‍മ്മാതാവായ ഈ വ്യവസായിയുടേത്. ആദ്യഘട്ടത്തിലെല്ലാം ഇയാള്‍ക്കെതിരെ വേണ്ടത്ര തെളിവ് ഇല്ലെന്നും പിടിക്കപ്പെട്ടവരുടെ ആരുടേയും മൊഴി ഇല്ലെന്നുമായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. കൊച്ചിയില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന ഡിജെ പാര്‍ട്ടികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഇദ്ദേഹം. ഒരു കാതില്‍ കടുക്കനിട്ടു ചുറ്റും ഒരുപറ്റം ഗുണ്ടകളുമായി വന്നിരിക്കാറുള്ള ഇയാളെ കൊച്ചിക്കാര്‍ക്കു കൃത്യമായറിയാം. ഷൈന്‍ ടോം ചാക്കോ പ്രതിയായ മയക്കുമരുന്ന് കേസിലും ഈ നിര്‍മ്മാതാവിന്റെ പേര് ഉയര്‍ന്നു കേട്ടിരുന്നു.
പിടിയിലായ കോക്കാച്ചി മിഥുന്‍ വ്യക്തമായി ഈ നിര്‍മ്മാതാവിനെതിരായി മൊഴി നല്‍കിയിരുന്നു. ഇയാളാണ് കേരളത്തിലേക്ക് മയക്കുമരുന്നെത്തിക്കാന്‍ വേണ്ട സഹായമെല്ലാം ചെയ്യുന്നതെന്ന കോക്കാച്ചിയുടെ മൊഴിയും ഇതുവരെ കോടതിയില്‍ എത്തിയിട്ടില്ല. നിര്‍മ്മാതാവാണ് എല്ലാറ്റിനും പിന്നിലെന്ന് തങ്ങള്‍ക്കറിയാമെങ്കിലും ഇയാളിലേക്കെത്താന്‍ വേണ്ട തെളിവുകളായിട്ടില്ലെന്നാണ് പൊലീസ് ഇപ്പോള്‍ വിശദീകരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























