ട്രാക്കില്‍ വീണ മരവും വൈദ്യുതക്കമ്പിയുമായി ട്രെയിനിന്റെ യാത്ര

ട്രാക്കില്‍ വീണ മരവും പൊട്ടിവീണ വൈദ്യുതക്കമ്പിയുമായി കോയമ്പത്തൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ 300 മീറ്ററോളം മുന്നോട്ട് ഓടി. ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. മരവുമായി 300 മീറ്ററോളം മുന്നോട്ടു നീങ്ങിയ ശേഷമാണു ട്രെയിന്‍ നിര്‍ത്താനായത്.
കഞ്ചിക്കോട് റയില്‍വേ സ്‌റ്റേഷനില്‍ നിന്ന് അരക്കിലോമീറ്റര്‍ അകലെ വനയോരമേഖലയായ പന്നിമടയില്‍ ഇന്നലെ വൈകിട്ടു മൂന്നോടെയാണു സംഭവം.
കനത്തമഴയില്‍ മരക്കൊമ്പില്‍ ട്രെയിന്‍ തട്ടിയതോടെ മരം ട്രാക്കിലേക്കു വീഴുകയായിരുന്നെന്നു യാത്രക്കാര്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ വന്‍ ശബ്ദത്തില്‍ ട്രെയിന്‍ ഇളകിയതോടെ യാത്രക്കാര്‍ നിലവിളിച്ചു. എ ലൈന്‍ ട്രാക്കിലേക്കാണു മരം വീണത്.
ഇതോടൊപ്പം ട്രാക്കിലെ വൈദ്യുതലൈനും പൊട്ടി വീണു. ട്രെയിനിന്റെ വേഗം കുറവായിരുന്നതിനാല്‍ അപകടം ഒഴിവായി. പിന്നീട് റയില്‍വേ അധികൃതരുടെ നേതൃത്വത്തില്‍ തൊഴിലാളികളെത്തി മരം മുറിച്ചു നീക്കിയ ശേഷം വൈകിട്ട് ആറോടെ ട്രെയിന്‍ യാത്ര തുടര്‍ന്നു.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലേക്കുള്ള നൂറുകണക്കിനു യാത്രക്കാര്‍ ട്രെയിനില്‍ ഉണ്ടായിരുന്നു. അപകടത്തെ തുടര്‍ന്നു ഇതുവഴി പോകുന്ന ട്രെയിനുകളുടെ വേഗം കുറച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























