യോഗയെ ലക്ഷ്യമാക്കി സിപിഎം രംഗത്ത്, യോഗ പരിശീലനത്തിനുള്ള പ്രത്യേക പാഠ്യ പദ്ധതിയുമായി സിപിഎം

എല്ലാ പാര്‍ട്ടിക്കാരും ഇപ്പോള്‍ യോഗയെയാണ് ഉന്നം വച്ചിരിക്കുന്നത്. എന്തിനും ഏതിനും യോഗം. സിപിഎമ്മാണ് ഏറ്റവും ഒടുവില്‍ യോഗയെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത്. സിപിഎമ്മിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ യോഗ പരിശീലന പദ്ധതി തുടങ്ങാനാണ് ആലോചന.
അന്താരാഷ്ട്രയോഗ ദിനം വിവാദമായ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നീക്കം. സിപിഎമ്മിന് ഇനി രക്ഷപ്പെടണമെങ്കില്‍ യോഗ പദ്ധതി സജീവമാക്കാതെ മറ്റ് മാര്‍ഗങ്ങളൊന്നുമില്ല എന്ന സ്ഥിതിയായിരിക്കുകയാണ്. എല്ലാ മതസ്ഥര്‍ക്കും സ്വീകാര്യമായ വിധത്തില്‍ യോഗ പരിശീലനത്തിനുള്ള പ്രത്യേക പാഠ്യ പദ്ധതി പാര്‍ട്ടി ഇതിനായി തയ്യാറാക്കിയതായാണ് സൂചന.
സിപി എമ്മിന്റെ നിയന്ത്രണത്തിലുള്ള ഇന്ത്യന്‍ മാര്‍ഷല്‍ ആര്‍ട്‌സ് ആന്‍ഡ് യോഗ അക്കാദമിയുടെ നേതൃത്വത്തിലാണ് എല്ലാ ജില്ലകളിലും ആയോധനകല പരിശീലനവും യോഗ പരിശീലനവും നടത്താന്‍ സിപിഎം ആലോചിച്ചിരിക്കുന്നത്. പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് ഇത്തരത്തിലൊരു പദ്ധതി. അണിയറ ഒരുക്കങ്ങള്‍ക്ക് പാര്‍ട്ടി സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍ ചുക്കാന്‍ പിടിക്കുന്നു എന്നും അറിയുന്നുണ്ട്.
യോഗ പരിശീലനത്തിന്റെ സംസ്ഥാന കോ ഓര്‍ഡിനേറ്ററായി പേരാവൂര്‍ മേല്‍മുരിങ്ങോടിയിലെ യോഗപരിശീലകനും പ്രകൃതി ചികിത്സകനുമായ ഇ. രാജീവനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. സംസ്ഥാനത്തെ യോഗ പരിശീലകരെയും ഗവേഷകരെയും സംഘടിപ്പിച്ച് ശില്പശാല നടത്തിയാണ് പരിപാടിക്ക് രൂപരേഖ തയ്യാറാക്കിയിരിക്കുന്നതെന്നാണ് ഇപ്പോള്‍ അറിയുന്നത്. 33 യോഗ പരിശീലകര്‍ കണ്ണൂരില്‍ യോഗം ചേര്‍ന്നാണ് പ്രത്യേക പാഠ്യപദ്ധതി തയ്യാറാക്കിയത്.
യോഗയുടെ എല്ലാ തത്വങ്ങളേയും അംഗീകരിച്ചു കൊണ്ടും എല്ലാ മതക്കാര്‍ക്കും ചെയ്യാന്‍ പറ്റുന്ന വിധവുമാണ് പാഠ്യ പദ്ധതി തയാറാക്കിയിരിക്കുന്നത്. മതവികാരം വ്രണപ്പെടാത്ത വിധം ആരോഗ്യ സംരക്ഷണത്തിനും നല്ല ജീവിത രീതിക്കും മുന്‍ തൂക്കം കൊടുക്കുന്നതാണ് പാഠ്യപദ്ധതി. സിപിഎംകാര്‍ക്കുവേണ്ടി മാത്രമുള്ളതല്ല ഇത്. ആര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാമെന്നാണ് സിപിഎം വ്യക്തമാക്കുന്നത്.
ജൂണ്‍ 19 ന് കണ്ണൂരില്‍ ജില്ലയിലെ യോഗ പരിശീലകരുടെ യോഗം വിളിച്ചിട്ടുണ്ട്. ഓരോ ജില്ലകളിലും 150 പേര്‍ക്കെങ്കിലും പരിശീലനം നല്‍കി യോഗ പരിശീലകരാക്കും. ലോക്കല്‍ തലത്തിലും ഏരിയാതലത്തിലുമായി ഓരോ ജില്ലയിലും ഇരുന്നൂറോളം പരിശീലനകേന്ദ്രങ്ങളാണ് തുടങ്ങുക എന്നും വ്യക്തമായിട്ടുണ്ട്.
യോഗയെ എതിര്‍ക്കുന്നവര്‍ ഇന്ത്യയില്‍ ജീവിക്കേണ്ടതില്ലെന്ന് ബിജെപി എം പി യോഗി ആദിത്യനാഥ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ബിജെപിയാണ് യോഗയെ പ്രധാനമായി അനുകൂലിച്ച് രംഗത്തെത്തിയത്. തൊട്ടുപിന്നാലെയാണ് സിപിഎമ്മിന്റെ വരവും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























