പ്ലസ് വണ്‍ ആദ്യഘട്ട പ്രവേശം ഇന്ന് അവസാനിക്കും

പ്‌ളസ് വണ്‍ പ്രവേശത്തിന് ആദ്യ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് അതത് സ്‌കൂളുകളില്‍ പ്രവേശം നേടാനുള്ള സമയപരിധി വ്യാഴാഴ്ച വൈകീട്ട് അവസാനിക്കും. ബുധനാഴ്ച പ്രസിദ്ധീകരിച്ച സ്‌പോര്‍ട്‌സ് ക്വോട്ട അലോട്ട്‌മെന്റ് ലഭിച്ചവരും വ്യാഴാഴ്ച തന്നെ പ്രവേശം നേടണം.
ആദ്യ ഓപ്ഷനില്‍ത്തന്നെ അലോട്ട്‌മെന്റ് ലഭിച്ചവര്‍ സ്ഥിര പ്രവേശവും തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ മറ്റ് സ്‌കൂളുകളിലേക്ക് പരിഗണിക്കപ്പെടണമെന്നുള്ളവര്‍ താല്‍ക്കാലിക പ്രവേശവുമാണ് നേടേണ്ടത്. വ്യാഴാഴ്ച വൈകീട്ട് പ്രവേശം അവസാനിച്ച ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് രണ്ടാം അലോട്ട്‌മെന്റില്‍ പ്രവേശം നല്‍കും
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























