കാരുണ്യത്തിലേക്കുള്ള \'മിഷാലിന്റെ\' കുതിപ്പിന് നന്മയുടെ ഇന്ധനമേകി നാട്ടുകാര്‍

മിഷാല്‍ ബസിനെ വഴിയില്‍ കാണുമെങ്കില്‍ ഇതേല്‍പ്പിക്കണം എന്നു പറഞ്ഞു ഇതേ റൂട്ടിലെ മറ്റൊരു ബസിലെ കണ്ടക്ടര്‍ക്ക് മോതിരക്കണ്ണിയിലെ വീട്ടമ്മ നല്‍കിയത് ആയിരത്തിന്റേതടക്കമുള്ള നോട്ടുകള്‍..! കണ്‍സഷന്‍ കിട്ടിയില്ലെങ്കില്‍ സാധാരണ വഴക്കിടുന്ന വിദ്യാര്‍ഥികള്‍ പലരും ഇന്നലെ മിഷാല്‍ ബസില്‍ ഫുള്‍ ടിക്കറ്റെടുത്തു.!
ഒരു ദിവസത്തെ വരുമാനം വൃക്ക രോഗിയെ സഹായിക്കാന്‍ എന്നു പ്രഖ്യാപിച്ച മിഷാല്‍ ബസിന് ഇന്നലെ കൈകാണിച്ചവരില്‍ പലരും അതില്‍ കയറാന്‍വേണ്ടിയായിരുന്നില്ല. അവര്‍ വഴിയോരത്തു കാത്തു നിന്നത് ബസ് നില്‍ക്കുമ്പോള്‍ പോക്കറ്റിലുള്ളതും മടിയിലുള്ളതും വാരിക്കൂട്ടി കണ്ടക്ടറെ ഏല്‍പ്പിക്കാനായിരുന്നു. മാമ്പ്ര- ചാലക്കുടി- ഇരിങ്ങാലക്കുട-ചെമ്മണ്ട റൂട്ടിലെ യാത്രക്കാര്‍ ഇന്നലെ നടത്തിയ ഈ കാരുണ്യയാത്രയാല്‍ ഒറ്റദിനം കൊണ്ട് മിഷാല്‍ ബസില്‍ ശേഖരിച്ചത് അരലക്ഷം രൂപ. ചില സംഘടനകള്‍ നല്‍കിയ വാഗ്ദാനം കൂടി ചേര്‍ത്താല്‍ സഹായധനം ഒരു ലക്ഷം കവിയും.
ഇരുവൃക്കകളും തകരാറിലായ ആര്യങ്കാല നിവാസിയും ചുമട്ടുതൊഴിലാളിയുമായ എം.എസ്. നിഷാദിന്റെ (അന്‍വര്‍ - 32) ചികില്‍സയ്ക്ക് തങ്ങളാലാകും വിധം സഹായമൊരുക്കാനാണ് മിഷാല്‍ ബസ് ഇന്നലത്തെ യാത്ര നീക്കിവച്ചത്. സാധാരണ 10,000 രൂപയുടെയടുത്തു മാത്രം വരുമാനമുണ്ടാകാറുള്ള ബസില്‍ ഇന്നലെ ലഭിച്ചത് 45,000 രൂപ. ബസുടമകള്‍ 5000 രൂപകൂടി ഇട്ട് 50,000 തികച്ചു.
ഈ കാരുണ്യയാത്രയെക്കുറിച്ചുള്ള മനോരമ വാര്‍ത്ത വായിച്ച് ചാലക്കുടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍. 50,000 രൂപയാണ് വാഗ്ദാനം ചെയ്തത്. ജനമമൈത്രി പൊലീസും റോട്ടറി ക്‌ളബും രംഗത്തിറങ്ങിയിട്ടുണ്ട്. കൂടുതല്‍ ബസുകള്‍ ഈ യജ്ഞത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുമുണ്ട്. ഇന്ധനമടക്കമുള്ള ചെലവുകള്‍ ഉടമകളായ എം.കെ. മീന്‍ഹാജ്, എം.കെ. മനോജ് എന്നിവര്‍ വഹിച്ചു. ജീവനക്കാരായ കോടാലി സ്വദേശി ബിനു, വെള്ളാങ്കല്ലൂര്‍ സ്വദേശി കണ്ണന്‍, ചെമ്മണ്ട സ്വദേശി ജോണ്‍സന്‍ എന്നിവര്‍ വേതനം വാങ്ങാതെ പങ്കുചേര്‍ന്നു.
ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ഒരു കൂട്ടം വ്യാപാരികള്‍ രാവിലെ മാര്‍ക്കറ്റിലെത്തിയപ്പോള്‍ മുതല്‍ അവരവരുടെ വീതം സ്വരുക്കൂട്ടി. ഒരു മണിക്കൂറിനുള്ളില്‍ അതു പതിനായിരം കവിഞ്ഞു. തുടര്‍ന്ന് പന്ത്രണ്ടോടെ ചാലക്കുടിയില്‍ നിന്ന് ഇരിങ്ങാലക്കുടയിലേക്കുള്ള യാത്രമധ്യേ ബസ് അവിടെയെത്തിയപ്പോള്‍ കൈകാണിച്ചു നിര്‍ത്തി തുക കൈമാറി.
നഗരസഭാ ബസ് സ്റ്റാന്‍ഡില്‍ ബസ് എത്തിയപ്പോള്‍ മറ്റു ബസുകളിലെ ഉടമകളും ജീവനക്കാരും യാത്രക്കാരും തങ്ങളുടെ സഹായത്തുകയുമായി ഓടിയെത്തി. ഒരു ജീവന്‍ രക്ഷിക്കാനായി ബസും നാടും നടത്തിയത് നെട്ടോട്ടം.
ഈ സഹജീവിസ്‌നേഹം ബന്ദ് - ഹര്‍ത്താല്‍ ദിനങ്ങളിലും വര്‍ഗ്ഗീയവിദ്വേഷം നാട്ടില്‍ പരത്താന്‍ ശ്രമിക്കുന്നവരുടെ കൊലവെറിക്കിടയിലും മങ്ങാതെ നിലനിര്‍ത്താനായെങ്കില്‍ എന്ന് ആരും ആഗ്രഹിച്ചുപോവും!
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























