തളിപ്പറമ്പില്‍ കിടക്ക നിര്‍മാണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം

തളിപ്പറമ്പില്‍ കിടക്ക നിര്‍മാണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ലക്ഷങ്ങളുടെ നഷ്ടം. എളമ്പേരം പാറയിലെ സുള്‍ഫെക്‌സ് കിടക്ക നിര്‍മാണ ഫാക്ടറിയിലാണ് ഇന്നു പുലര്‍ച്ച അഞ്ചോടെ തീപിടിത്തമുണ്ടായത്. കിടക്കകള്‍ ഉണ്ടാക്കാന്‍ കൊണ്ടുവന്ന ചകിരി ഉത്പന്നങ്ങള്‍ സൂക്ഷിച്ച ഗോഡൗണിലാണു തീ കണ്ടത്. ജീവനക്കാര്‍ ശ്രമിച്ചിട്ടും നിയന്ത്രിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നു തളിപ്പറമ്പ് അഗ്നിശമന സേനയുടെ രണ്ടു യൂണിറ്റ് എത്തി രാവിലെ ഒമ്പതോടെയാണു തീ പൂര്‍ണമായും നിയന്ത്രിക്കാനായത്. നഷ്ടം കണക്കാക്കിയിട്ടില്ല. തളിപ്പറമ്പില്‍ നിന്നും അഡീഷണല്‍ എസ്‌ഐ കെ.പി. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























