അമ്മയും പിഞ്ചുകുഞ്ഞും പൊള്ളലേറ്റ് മരിച്ച നിലയില്‍

അമ്മയും പിഞ്ചുകുഞ്ഞും പൊള്ളലേറ്റ് മരിച്ച നിലയില്‍. കഞ്ഞിക്കുഴി ലൂഥര്‍ ജംഗ്ഷന് സമീപം താമസിക്കുന്ന ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ വിപിന്റെ ഭാര്യ അനിതകുമാരി(26),ഒരുവയസുള്ള മകന്‍ ശിവനാരായണന്‍ എന്നിവരെയാണ് ഇന്ന് രാവിലെ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടത്.
സംഭവസമയത്ത് അനിതകുമാരിയും മകനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. വിപിന്‍ ജോലി സ്ഥലത്തായിരുന്നു.മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റും. മാരാരിക്കുളം സി.ഐ കെ.ജി അനീഷിന്റെ നേതൃത്വത്തില്‍ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























