ട്രാഫിക്ക് നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഉറച്ച് ഡിജിപി; ഇരട്ട ലൈനിലൂടെ വലതു വശം ചേര്‍ന്നു മാത്രം ഡ്രൈവ് ചെയ്താല്‍ പിഴ ഈടാക്കും

ഹൈവേകളില്‍ വണ്ടി ഓടിക്കുന്നവര്‍ക്കെല്ലാം അറിയാം വലതുവശത്തുകൂടി പോകുന്ന വണ്ടി പതുക്കെ ഓടിച്ചാലത്തെ സ്ഥിതി. വലതുവശം ചേര്‍ന്ന് പോകുന്നവര്‍ വേഗത്തില്‍ പോകണം എന്നാണ് നിയമം. എന്നാല്‍ അറിവില്ലാത്തതുകൊണ്ടാണോ മനസ്സില്ലാത്തതുകൊണ്ടാണോ എന്നറിയില്ല ചിലര്‍ പതുക്കയെ പോകൂ. സഹികെട്ട് പലരും ഇടതു വശത്തുകൂടി ഓവര്‍ടേക്ക് ചെയ്യുകയാണ് പലരും അത് നിയമവിരുദ്ധമാണുതാനും.
ഒടുവില്‍ പൊലീസ് ഉണരുകയാണ്. ഡിജിപിയുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് ഈ തീരുമാനം.
നാലുവരി പാതകളില്‍ മീഡിയനോടു ചേര്‍ന്നു വലതുവശത്തു കൂടി പോകുന്ന വാഹനങ്ങള്‍ക്കു ഇനി പിഴ ചുമത്തും. അപകടങ്ങള്‍ കുറയ്ക്കാനായി ഡിജിപി: ടി.പി. സെന്‍കുമാര്‍ നിര്‍ദ്ദേശിച്ചതാണ് ഇത്. വളരെയധികം വാഹനങ്ങള്‍ വലതുവശം ചേര്‍ന്നു പോകുന്നതിനാല്‍ മറ്റു വാഹനങ്ങള്‍ ഇടതുഭാഗത്തു കൂടി ഓവര്‍ടേക്ക് ചെയ്യുന്നതു പതിവാണ്. ഇത് അപകടങ്ങള്‍ക്കു വഴിവയ്ക്കുന്നു. \'ഇടതുവശം ചേര്‍ന്നു പോകുക\' എന്നീ ബോര്‍ഡുകള്‍ ഇംഗ്ലിഷ് , ഹിന്ദി, മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളില്‍ മീഡിയനുകളില്‍ ദേശീയ പാത അധികൃതരും റോഡ് ഫണ്ട് ബോര്‍ഡും സ്ഥാപിക്കണം. ആദ്യമാസം ബോധവല്‍ക്കരണത്തിനു പൊലീസ് മുന്‍ഗണന നല്‍കണം. അതിനുശേഷം പിഴ ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കണമെന്നു ഡിജിപി സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചു.
വാഹനഗതാഗതം വഴിതിരിച്ചു വിടുമ്പോള്‍ ആ വഴി കഴിയുന്നതും വണ്‍വേ ആക്കണം. ഗതാഗതക്കുരുക്ക് ഇല്ലാതെയും ശ്രദ്ധിക്കണം. ഇതിനായി ഉദ്യോഗസ്ഥരെ നിയോഗിക്കണം. ഇതിനാവശ്യമായ മുന്‍കരുതല്‍ എസ്പി, ഡിവൈഎസ്പി, സിഐ എന്നീ ഉദ്യോഗസ്ഥര്‍ കൈക്കൊള്ളണം. ഇതു ചെയ്യാതെ ഗതാഗത തടസ്സമുണ്ടായാല്‍ ഈ ഉദ്യോഗസ്ഥരുടെ വീഴ്ചയായി അതു കണക്കാക്കും. ഏതു പൊലീസ് ഉദ്യോഗസ്ഥനും ഗതാഗതക്കുരുക്കു കണ്ടാല്‍ ഹൈവേ അലര്‍ട്ടിലോ കണ്‍ട്രോള്‍ റൂമിലോ ഉടന്‍ അറിയിക്കണമെന്നും സെന്‍കുമാര്‍ നിര്‍ദ്ദേശിച്ചു. ഗതാഗത സംവിധാനം കാര്യക്ഷമാക്കുന്നതിന് താന്‍ മുന്‍ഗണന നല്‍കുമെന്ന് നേരത്തെ തന്നെ സെന്‍കുമാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ തീരുമാനവും.
പല സന്ദര്‍ഭങ്ങളിലും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ കാണുമ്പോള്‍ വളരെ പെട്ടെന്ന് സിഗ്‌നലുകള്‍ മാറ്റി കാണിക്കുന്നത് അപകടങ്ങള്‍ക്ക് ഇടയാക്കും. ചുവന്ന സിഗ്‌നലുകള്‍ കിടക്കുമ്പോഴും അവിടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ മറ്റു വാഹനങ്ങളെ തടഞ്ഞു നിര്‍ത്തി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനം മാത്രം കടത്തി വിടുവാന്‍ ശ്രമിക്കാറുണ്ട്. ഇത് ഒരു കാരണവശാലും പാടില്ലെന്നതുള്‍പ്പെടെയുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ സെന്‍കുമാര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. സിഗ്നല്‍ തെറ്റിച്ച് ആബുലന്‍സുകള്‍ പോലും പോകരുതെന്നും പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























