ജോയ്‌സ് ജോര്‍ജ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ല ; താനും ആ വേദിയിലുണ്ടായിരുന്നു; രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തത്; അനാവശ്യ വിവാദമുണ്ടാക്കുകയാണ്; വോട്ട് കിട്ടാനുള്ള തന്ത്രമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് എം എം മണി

രാഹുല്‍ ഗാന്ധിക്കെതിരെ മുന്‍ എംപി ജോയ്‌സ് ജോര്‍ജ്ജ് അശ്ലീല പരമാര്‍ശം നടത്തിയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പ്രസ്താവനയെ പിന്തുണച്ച് വൈദ്യുതി മന്ത്രി എം എം മണി രംഗത്ത് .
ജോയ്‌സ് ജോര്‍ജ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ല താനും ആ വേദിയിലുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തത്. അനാവശ്യ വിവാദമുണ്ടാക്കുകയാണ്. വോട്ട് കിട്ടാനുള്ള തന്ത്രമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും മണി തുറന്നടിച്ചു.
പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളജുകളില്‍ മാത്രമാണ് രാഹുല്‍ ഗാന്ധി പോകുന്നത്. പെണ്‍കുട്ടികളെ വളഞ്ഞും നിവര്‍ന്നും നില്‍ക്കാന്‍ രാഹുല്‍ പഠിപ്പിക്കും.
പൊന്നുമക്കളെ രാഹുലിന് മുന്നില്‍ വളഞ്ഞും നിവര്‍ന്നും നില്‍ക്കരുത്. വിവാഹം കഴിക്കാത്ത രാഹുല്‍ കുഴപ്പക്കാരനാണെന്നാണ് പറയുന്നേ ഇങ്ങനെയായിരുന്നു ജോയ്‌സ് ജോര്‍ജ്ജ് പറഞ്ഞത്. ഈ പ്രസ്താവന വിവാദമാകുകയായിരുന്നു.
ജോയ്‌സ് ജോര്‍ജിനെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെടുകയുണ്ടായി. പൊറുക്കാനാകാത്ത പരാമര്‍ശമാണ് നടത്തിയിരിക്കുന്നത്. എം എം മണി ഉള്‍പ്പെടെയുള്ളവര്‍ ഇതുകേട്ട് കുലുങ്ങിച്ചിരിക്കുകയായിരുന്നു.
സാംസ്‌കാരിക നായകരുടെ മൗനം ദയനീയമാണ്. പിണറായി വിജയന്‍ ഇരിക്കാന്‍ പറയുമ്പോള്‍ മുട്ടിലിഴയുന്ന രീതിയിലേക്ക് മാറിയിരിക്കുന്നു ഇവര്‍. വനിതാ കമ്മീഷന് ഒന്നും പറയാനില്ലേ എന്നും ചെന്നിത്തല ചോദിക്കുകയുണ്ടായി.
ജോയ്‌സ് ജോര്‍ജ് സ്ത്രീ വിരുദ്ധ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. പക്വതയില്ലാത്ത പരാമര്‍ശമാണ് ജോയ്‌സ് ജോര്‍ജ് നടത്തിയതെന്ന് പിജെ ജോസഫ് കുറ്റപ്പെടുത്തി.
വിവാദ പരാമർശത്തിൽ ജോയിസ് ജോര്‍ജ് മാപ്പ് പറഞ്ഞിരുന്നു. പൊതുയോഗത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ പ്രസ്തവാനയിലാണ് അദ്ദേഹം മാപ്പ് പറഞ്ഞത്.
പരാമര്‍ശം അനുചിതം ആയിരുന്നെന്നും പ്രസ്താവന പരസ്യമായി പിന്‍വലിച്ച് മാപ്പ് പറയുന്നുവെന്നും ജോയിസ് ജോര്‍ജ് പ്രതികരിച്ചു. പരാമര്‍ശത്തിന് എതിരെ രൂക്ഷ വിമര്‍ശനം കോണ്‍ഗ്രസ് ഉയർത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് ജോയിസിന്റെ ഖേദ പ്രകടനം വന്നത്.ഇടുക്കി ഇരട്ടയാറില്‍ നടന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു വിവാദ പരാമര്‍ശം അദ്ദേഹം നടത്തിയത്.
https://www.facebook.com/Malayalivartha

























