സോളാര്‍ തട്ടിപ്പ് കേസ് : സരിതയ്ക്കും ബിജുവിനും മൂന്നു വര്‍ഷം തടവു ശിക്ഷ, അപ്പീല്‍ പോകുമെന്ന് ഫെനി ബാലകൃഷ്ണന്‍

കോളിളക്കം സൃഷ്ടിച്ച സോളാര്‍ തട്ടിപ്പ്‌കേസിലെ ആദ്യ വിധി പുറത്ത്. കേസില്‍ സരിതയ്ക്കും ബിജുവിനും 3 വര്‍ഷം കഠിന തടവ്. പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇരുവര്‍ക്കുമുള്ള ശിക്ഷ വിധിച്ചത്. സരിത 45 ലക്ഷം രൂപയും ബിജു 75 ലക്ഷം രൂപ പിഴയടയ്ക്കണമെന്നും കോടതി വിധിച്ചു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 406, 420 വകുപ്പുകള്‍ പ്രകാരമാണ് സരിതയും ബിജുവും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശിക്ഷാ വിധി. ബിജു രാധാകൃഷ്ണനും സരിത നായരും ഒന്നും രണ്ടും പ്രതികളായ 1.19 കോടി രൂപയുടെ തട്ടിപ്പുകേസിലാണ് കോടതി വിധി പ്രഖ്യാപിച്ചത്.
വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, പണം തട്ടിയെടുക്കല്‍ എന്നിവ നടത്തിയതിന് ഇരുവര്‍ക്കുമെതിരെ തെളിവുണ്ടെന്ന് പത്തനംതിട്ട ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് ആര്‍. ജയകൃഷ്ണന്‍ പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 406, 409, 420 വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഗൂഢാലോചന നടന്നതായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. ഇവരുടെ ശിക്ഷ അല്‍പസമയത്തിനകം പ്രഖ്യാപിക്കും. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























