അഞ്ച് ദിവസത്തിനുള്ളിൽ ഒരു ബോംബ് വരും വരും എന്ന് പറയുന്നു ,എന്ത് ബോംബ് വന്നാലും നേരിടാൻ തയ്യാർ ;പ്രതികരണവുമായി നരേന്ദ്ര മോദി
അഞ്ച് ദിവസത്തിനുള്ളില്‍ ഒരു ബോംബ് വരുമെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നതെന്നും ഏത് ബോംബ് വന്നാലും നേരിടാന്‍ നാട് തയ്യാറാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍.ഡി.എഫ് അനുകൂല ജനവികാരം കേരളത്തില്‍ ശക്തമാണെന്നും മുഖ്യമന്ത്രി കാസര്‍ഗോഡ് പറഞ്ഞു.നിയസഭാ തെരഞ്ഞെടുപ്പിന് അഞ്ച് ദിവസം ബാക്കി നില്‍ക്കെ ഒരു ബോംബ് വരുമെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. ഏത് ബോംബ് വന്നാലും നേരിടാന്‍ ഈ നാട് തയ്യാറാണ്.ഇടതുമുന്നണിയുടെ പൊതുപരിപാടികള്‍ക്ക് സദസില്‍ സ്ഥലം മതിയാകാതെ വരുന്നെന്നും പാര്‍ട്ടിയുടെ ജനകീയ അടിത്തറ വളരെ വിപുലമായിരിക്കുന്നു എന്നാണ് ഇതിലൂടെ മനസിലാകുന്നതെന്നും പിണറായി പറഞ്ഞു.പൊതുവേദികളില്‍ എല്ലാം കാണുന്നത് ഇതാണ്. സാധാരണ സംഘാടകര്‍ക്ക് ഒരു പ്രതീക്ഷ കാണുമല്ലോ യോഗത്തെ പറ്റി. പക്ഷേ ആ വേദി പോരാതെ വരുന്നു. സ്‌റ്റേജിനെ കുറിച്ചല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. സദസിലുള്ള സ്ഥലം മതിയാകാതെ വരുന്നു.
ഇനി ഇങ്ങോട്ട് ആള് കടക്കല്ലേ എന്ന് സംഘാടകര്‍ക്ക് അനൗണ്‍സ് ചെയ്യേണ്ടി വരുന്നു. ആളുകള്‍ പുറത്തുനില്‍ക്കുന്നു. ഇങ്ങനെയൊക്കെയുള്ള വലിയ ജനപ്രവാഹമാണ് കാണുന്നത്. ഇത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനകീയ അടിത്തറ വളരെ വിപുലമായിരിക്കുന്നു എന്നാണ് കാണിക്കുന്നത്.നേരത്തെ ഉള്ള ഇടതുപക്ഷ ജനാധിപത്യമുന്നണിക്കാര്‍ മാത്രമല്ല ഇടതുപക്ഷ പ്രവര്‍ത്തനങ്ങളില്‍ തൃപ്തരായി ഒപ്പം വലിയൊരു ജനസഞ്ചയം അണിചേരുകയാണ്. അതാണ് കാണുന്നത്. അതിന്റെ ഭാഗമായി നല്ല മുന്നേറ്റമുണ്ടാകും. മുഖ്യമന്ത്രി സ്ഥാനമൊക്കെ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുന്ന കാര്യങ്ങളാണ്, പിണറായി പറഞ്ഞു.അതെ സമയം ബി.ജെ.പിയുടെ കേരളത്തിലെ ഏക അക്കൗണ്ട് തങ്ങള്‍ പൂട്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍.എസ്.എസിന്റെ വോട്ട് വേണ്ടെന്ന് പറയുമോയെന്ന ചോദ്യത്തിന് മുട്ടുവിറക്കുന്ന നേതൃത്വമാണ് പ്രതിപക്ഷത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.‘ബി.ജെ.പി 5 കൊല്ലം മുമ്പ് നേമത്ത് തുറന്ന അക്കൗണ്ട് ഇത്തവണ ഞങ്ങള്‍ ക്ലോസ് ചെയ്യും. ബി.ജെ.പിയുടെ വോട്ട് വിഹിതം താഴോട്ട് പോകും,’ മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിന്റെ വികസനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര ഏജന്‍സികളുടെ കര്‍സേവക്ക് വെള്ളവും വെളിച്ചവും നല്‍കുന്നത് പ്രതിപക്ഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ജനങ്ങളുടെ ദുരിതം പരിഹരിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതാണ്. എന്നാല്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള അജണ്ടയാണ് നടപ്പാക്കുന്നത്. ഇത് ആര്‍.എസ്.എസിന്റെ അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു.ആര്‍.എസ്.എസിന്റെ വര്‍ഗീയതയെ പ്രതിരോധിക്കലും ഭരണഘടനാവകാശങ്ങള്‍ സംരക്ഷിക്കുന്ന ഉത്തരവാദിത്വവും കോണ്‍ഗ്രസ് നിറവേറ്റുന്നില്ല. ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് എല്‍.ഡി.എഫിനെ ആക്രമിക്കാനാണ് വലിയ താല്‍പര്യം കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.‘പൗരത്വ നിയമ ഭേദഗതി നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രിമാര്‍ ആവര്‍ത്തിക്കുന്നു. എന്നാല്‍ അത് കേരളത്തില്‍ നടപ്പാക്കില്ല എന്നത് തന്നെയാണ് സര്‍ക്കാരിന്റെ നിലപാട്. മതം അടിസഥാനമാക്കി പൗരത്വം തീരുമാനിക്കുന്നത് ഭരണഘടനാവിരുദ്ധമാണ് എന്ന് തന്നെയാണ് നിലപാട്,’ അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























