കോൺഗ്രസ് സ്ഥാനാർത്ഥിത്വം നൽകാത്തതിൽ പ്രതിക്ഷേധിച്ച് തലമുണ്ഡനം ചെയ്ത ലതികാ സുഭാഷിനെ കോൺഗ്രസിൽ നിന്നും പുറത്താക്കി; തീരുമാനം അറിയിച്ചത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ

മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷയും മുതിർന്ന കോൺഗ്രസ് നേതാവുമായ ലതിക സുഭാഷിനെ കോൺഗ്രസ്സിൽ നിന്നും പുറത്താക്കി . കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഉള്‍പ്പെടെയാണ് പുറത്താക്കിയത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് പുറത്താക്കല്‍ തീരുമാനം വ്യക്തമാക്കിയിരിക്കുന്നത്.
സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിക്കാത്തതിന് പിന്നാലെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ കൂടിയായിരുന്ന ലതിക സുഭാഷ് തല മുണ്ഡനംചെയ്ത് പ്രതിഷേധിക്കുകയും ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കുമെന്നും പ്രഖ്യാപിച്ചതാണ്.
മഹിളാകോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതിന് പിന്നാലെ ലതികയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെങ്കിലും ഇവർ എതിർപ്പ് പ്രകടിപ്പിക്കുകയായിരുന്നു. പിന്നാലെ അവര്‍ക്കെതിരേ നടപടി വേണമെന്ന ആവശ്യം ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും ശക്തമാക്കി.
തിരുവനന്തപുരത്തെ കെ.പി.സി.സി ആസ്ഥാനത്ത് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞുള്ള വാർത്ത സമ്മേളനത്തിനുശേഷമായിരുന്നു ലതിക പരസ്യ പ്രതിക്ഷേധം നടത്തിയത്. സ്ഥാനാർഥി പട്ടികയിൽ സ്ത്രീകൾ തഴയപ്പെട്ടെന്ന് വാർത്താ സമ്മേളനത്തിൽ ലതിക വ്യക്തമാക്കിയിരുന്നു.
വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള സ്ത്രീകളാണ് കടുത്ത അവഗണന അനുഭവിക്കുന്നതെന്നും കൂട്ടി ചേർത്തിരുന്നു. 14 ജില്ലകളിൽ 14 വനിത സ്ഥാനാർഥികളെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതും ഉണ്ടായില്ല. തനിക്ക് സീറ്റ് നിഷേധിച്ചത് കടുത്ത അനീതിയാണെന്നും ലതിക കൂട്ടിച്ചേർത്തതാണ്.
https://www.facebook.com/Malayalivartha

























