മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം; കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മൽത്സ്യബന്ധനത്തിന് തടസ്സമില്ല, പ്രത്യേക ജാഗ്രത നിർദ്ദേശം
തെക്ക് കിഴക്കു അറബിക്കടലിലും അതിനോടു ചേർന്നുള്ള ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖ പ്രദേശത്തുമായി ഇന്നലെ രൂപം കൊണ്ട ന്യൂനമർദ്ദം നിലകൊള്ളുന്നു. ഇതുമായി ബന്ധപ്പെട്ട ചക്രവാത ചുഴി (Cyclonic Circulation) സമുദ്ര നിരപ്പിൽ നിന്നും 3.1 കിലോമീറ്റർ വരെ ഉയരത്തിൽ നിലനിൽക്കുന്നു. 30.03.2021: തെക്ക്-കിഴക്ക് അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
തെക്ക്-കിഴക്ക് ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള പ്രദേശത്തുമായി ഇന്നലെ രൂപം കൊണ്ട ചക്രവാത ചുഴി (Cyclonic Circulation) നിലവിൽ നിരപ്പിൽ നിന്നും 4.5 കിലോമീറ്റർ വരെ ഉയരത്തിൽ തെക്ക്-കിഴക്ക് ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള തെക്ക് ആൻഡമാൻ കടലിലുമായി നിലകൊള്ളുന്നു. ഇതിന്റെ പ്രഭാവത്തിൽ അടുത്ത 24 മണിക്കൂറിൽ തെക്ക്-കിഴക്ക് ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള തെക്ക് ആൻഡമാൻ കടലിലുമായി ഒരു ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്.
ആ ന്യൂനമർദ്ദം തുടർന്നുള്ള 24 മണിക്കൂറിൽ വടക്ക് ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള പ്രദേശത്തുമായി കൂടുതൽ ശക്തി പ്രാപിയ്ക്കാൻ സാധ്യതയുണ്ട്.
30.03.2021 മുതൽ 31.03.2021 വരെ : തെക്ക്-കിഴക്ക് ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള തെക്ക് ആൻഡമാൻ കടലിലും മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
01.04.2021 : ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള കിഴക്ക് ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
മേൽപ്പറഞ്ഞ ദിവസങ്ങളിൽ പ്രസ്‌തുത പ്രദേശങ്ങളിൽ മൽസ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ല. മുന്നറിയിപ്പുള്ള സമുദ്ര മേഖലകളുടെ വ്യക്തതക്കായി ഇതിനോടൊപ്പം നൽകിയിട്ടുള്ള ഭൂപടം പരിശോധിക്കുക.
https://www.facebook.com/Malayalivartha

























