മാസ്കില്ലാതെ വിമാനത്താവളത്തിൽ പോയാൽ ഇനിമുതൽ ഉടൻ പിഴ; സാമൂഹിക അകലം പാലിക്കാത്തവര്‍ക്കും ഉടന്‍ പിഴ നല്കാൻ നിർദ്ദേശം: വിമാനകമ്പനികള്‍ ഇതുവരെ വിലക്കിയത് 15 പേരെ, കര്‍ശന നിര്‍ദ്ദേശവുമായി ഡയറക്ടര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍

ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കര്‍ശന നിര്‍ദ്ദേശവുമായി ഡയറക്ടര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍. രാജ്യത്തെ വിമാനത്താവളങ്ങളില്‍ ഇനി മുതല്‍ മാസ്‌കില്ലാത്തവര്‍ക്കും സാമൂഹിക അകലം പാലിക്കാത്തവര്‍ക്കും ഉടന്‍ പിഴ നല്‍കാനാണ് ഡിജിസിഎനൽകിയിരിക്കുന്ന നിർദ്ദേശം.
നിലവില്‍ എയര്‍പോര്‍ട്ടുകളില്‍ യാത്രക്കാര്‍ കര്‍ശന നിരീക്ഷണത്തിലാണ്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ യാത്രക്കാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുന്ന സംവിധാനമാണ് ഇപ്പോഴുള്ളത്. ഇവർ തന്നെയാണ് തുടര്‍നടപടി സ്വീകരിക്കേണ്ടതും.
ഇത് ഫലപ്രദമല്ലെന്നും ഡിജിസിഎ പുറത്തിറക്കിയ പുതിയ ഉത്തരവില്‍ പറയുന്നുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് സി.ഐ.എസ്.എഫ് മാസ്‌ക് ധരിക്കാത്ത യാത്രക്കാരെ എയര്‍പോര്‍ട്ടിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന തീരുമാനം എടുത്തിരിക്കുമാണ്.
ഇതുവരെ രാജ്യത്ത് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 15 യാത്രക്കാര്‍ക്ക് മൂന്നുമാസത്തേക്ക് വിമാനകമ്പ നികള്‍ വിലക്ക് ഏര്‍പ്പെടുത്തിട്ടുണ്ട്. അതേസമയം തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ക്കു ശേഷവും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം തുടരുകയാണെങ്കില്‍ അവരെ 'നിയന്ത്രിക്കാനാവാത്ത യാത്രക്കാരന്‍' എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ഡി.ജി.സി.എ. നേരത്തെ പറഞ്ഞതാണ്.
https://www.facebook.com/Malayalivartha

























