അരുവിക്കരയില്‍ ബിജെപിക്കായി വോട്ടുപിടിക്കാന്‍ സുരേഷ് ഗോപി എത്തുമോ: സോഷ്യല്‍ മീഡിയയില്‍ വാദപ്രതിവാദങ്ങള്‍

ലഭിച്ച സ്ഥാനത്തിന് പ്രത്യുപകാരം ചെയ്യാന്‍ സുരേഷ് ഗോപി എത്തുമോ അരുവിക്കരയില്‍. എന്‍എഫ്ഡിസി ചെയര്‍മാനായി മോഡി അദ്ദേഹത്തെ തിരഞ്ഞെടുത്തതുമുതല്‍ ചോദ്യ ശരങ്ങള്‍ പായുകയാണ്.
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലിന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാന്‍ സൂപ്പര്‍ താരം സുരേഷ് ഗോപി എത്തുമോ എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവം. വരുന്ന 23ന് സുരേഷ് ഗോപി അരുവിക്കരയില്‍ പ്രചാരണത്തിന് എത്തുമെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുന്നത്.
തിരുവനന്തപുരത്ത് സിനിമ ചിത്രീകരണത്തിനായി എത്തിയ മമ്മൂട്ടിയെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വിജയകുമാര്‍ സന്ദര്‍ശിച്ചിരുന്നത് വാര്‍ത്തയായിരുന്നു. ഇതിനു പിന്നാലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എസ് ശബരിനാഥനും മമ്മൂട്ടിയെ സന്ദര്‍ശിച്ചു. ഇതിനുശേഷമാണ് മറ്റൊരു സിനിമാതാരമായ സുരേഷ് ഗോപിയുടെ പേര് ബിജെപി കേന്ദ്രങ്ങളില്‍ നിന്ന് സജീവമായി ഉയര്‍ന്നുകേള്‍ക്കുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ നേതാക്കളുടെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
അതിനിടെയാണ് ഫേസ്ബുക്കില്‍ രാജഗോപാലിന്റെ വിജയത്തിനായി സുരേഷ് ഗോപി എത്തുമെന്ന നിലയില്‍ പ്രചാരണം തുടങ്ങിയത്. 23ന് അരുവിക്കരയില്‍ സുരേഷ് ഗോപി എത്തുമെന്നാണ് ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ പ്രചരിക്കുന്നത്. എന്നാല്‍, സുരേഷ് ഗോപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൊന്നും ഇക്കാര്യം പരാമര്‍ശിച്ചിട്ടില്ല. വോട്ട് ഫോര്‍ ഒ രാജഗോപാല്‍ എന്ന പേജിലാണ് സുരേഷ് ഗോപി എത്തുമെന്ന കാര്യം പറയുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് ഒരു ഘട്ടത്തില്‍ ഉയര്‍ന്നുകേട്ട പേരാണ് സുരേഷ് ഗോപിയുടേതും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























