വിജിലന്‍സ് പരിഷ്‌കാരം: ഹൈക്കോടതി രണ്ടംഗ അമിക്കസ് ക്യൂറിയെ നിയോഗിച്ചു

വിജിലന്‍സ് പരിഷ്‌കാരത്തിനായി ഹൈക്കോടതി രണ്ടംഗ അമിക്കസ് ക്യൂറിയെ നിയോഗിച്ചു. മുതിര്‍ന്ന അഭിഭാഷകരായ കെ. ജയകുമാര്‍, പി.ബി കൃഷ്ണന്‍ എന്നിവരെയാണ് അമിക്കസ് ക്യൂറിയായി നിയോഗിച്ചിരിക്കുന്നത്. മൂന്നാഴ്ചയ്ക്ക് ഉള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവ്.
വിജിലന്‍സിനെ സ്വതന്ത്രമാക്കേണ്ടത് അത്യാവശ്യമാണെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ബാര്‍ കോഴക്കേസ് അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ ആയിരുന്നു ഹൈക്കോടതിയുടെ ഈ നിരീക്ഷണം.
https://www.facebook.com/Malayalivartha























