വിജിലന്‍സിന് സിബിഐ പോലെ സ്വാതന്ത്ര്യം നല്‍കണമെന്ന് ഹൈക്കോടതി, സ്വയംഭരണം സംബന്ധിച്ച ശിപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം

സി.ബി.ഐക്കു സമാനമായി വിജിലന്‍സിനു പ്രവര്‍ത്തനസ്വാതന്ത്ര്യവും സ്വയംഭരണവും ലക്ഷ്യമിട്ട് വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോയെ കാലോചിതമായി പുനഃസംഘടിപ്പിക്കണമെന്നു ഹൈക്കോടതി. വിജിലന്‍സിന്റെ പ്രവര്‍ത്തനസ്വാതന്ത്ര്യവും സ്വയംഭരണവും സംബന്ധിച്ചു ശിപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടറോടു ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് നിര്‍ദേശിച്ചു. സി.ബി.ഐക്കു സമാനമായി വിജിലന്‍സിന്റെ ഘടന മാറ്റണമെന്നും കോടതി നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധികള്‍ പരിശോധിച്ചു തുടര്‍നടപടികള്‍ സ്വീകരിക്കും. ബാര്‍ കോഴക്കേസില്‍ കോടതിയുടെ മേല്‍നോട്ടമാവശ്യപ്പെട്ട് ഓള്‍ കേരള ആന്റികറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രട്ടക്ഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണു ഹൈക്കോടതിയുടെ നിര്‍ദേശം. ഇക്കാര്യത്തില്‍ കോടതിയെ സഹായിക്കാന്‍ മുതിര്‍ന്ന അഭിഭാഷകരെ അമിക്കസ് ക്യൂറിമാരായി നിയമിച്ചു.അഡ്വ. കെ. ജയകുമാര്‍, അഡ്വ. പി.ബി. കൃഷ്ണന്‍ എന്നിവരാണ് കോടതിയെ സഹായിക്കാനുള്ള അമിക്കസ് ക്യൂറിമാര്‍. അഡ്വക്കേറ്റ് ജനറല്‍, ഡി.ജി.പി, അഡീഷണല്‍ ഡി.ജി.പിമാര്‍, സ്‌റ്റേറ്റ് അറ്റോര്‍ണി എന്നിവരും കോടതിയെ നിയമപരമായി സഹായിക്കണമെന്നു നിര്‍ദേശമുണ്ട്.
നിലവില്‍ സംസ്ഥാന വിജിലന്‍സിന് ഒട്ടേറെ പരിമിതികളുണ്ടെന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. കേസ് അന്വേഷണത്തിനും വിചാരണയ്ക്കും സാങ്കേതികപരിമിതികളുണ്ട്. നിലവില്‍ അറുനൂറോളം കേസുകള്‍ വിചാരണാഘട്ടത്തില്‍ എത്തിനില്‍ക്കുകയാണെങ്കിലും കോടതികളുടെ കുറവും വിജിലന്‍സ് ജഡ്ജിമാരുടെ നിയമനനടപടിയിലെ കാലതാമസവും തടസമാണ്. ഈ അവസ്ഥ മാറി, സി.ബി.ഐയെപ്പോലെ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ വിജിലന്‍സിനു കഴിയണം. ഉന്നതര്‍ക്കെതിരായ കേസുകളില്‍ നീതിപൂര്‍വകമായ അന്വേഷണം ഉറപ്പുവരുത്തണം.അത്തരം കേസുകളുടെ അന്വേഷണത്തില്‍ ജനവിശ്വാസമാര്‍ജിക്കാന്‍ കഴിയണമെന്നും കോടതി പറഞ്ഞു. 1964ലെ സര്‍ക്കാര്‍ ഉത്തരവിന്റെ മാത്രം പിന്‍ബലത്തിലാണു വിജിലന്‍സ് പ്രവര്‍ത്തിക്കുന്നത്. കാലഘട്ടത്തിനനുസരിച്ചു വിജിലന്‍സിനെ പരിഷ്‌കരിക്കാനാണു കോടതിയുടെ ശ്രമമെന്നു ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























