താന്‍ പണം വാങ്ങിയത് മന്ത്രിമാര്‍ നല്‍കി ഉറപ്പിലെന്ന് സരിത എസ് നായര്‍, പൊലീസ് പിടിച്ചെടുത്ത ലാപ്‌ടോപ്പും മൊബൈല്‍ഫോണും കാണിനില്ല

സോളാര്‍ പാനല്‍ സ്ഥാപിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ടീം സോളാറിന്റെ പേരില്‍ പണം വാങ്ങിയത് സംസ്ഥാന മന്ത്രിസഭയിലെ ഉന്നതരടക്കം നല്‍കിയ ഉറപ്പിന്‍മേലായിരുന്നെന്നും ഇപ്പോള്‍ താന്‍ മാത്രം കുറ്റവാളിയാകുന്ന അവസ്ഥയാണെന്നും സരിത മാധ്യമങ്ങളോടു പറഞ്ഞു.
സോളാര്‍ ഇടപാടില്‍ നടന്ന സാമ്പത്തിക തട്ടിപ്പുകളും അതിന്റെ പിന്നാമ്പുറവും തുറന്നുപറയും. ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ അവിഹിത കാര്യങ്ങളിലാണ് എല്ലാവരും ശ്രദ്ധവയ്ക്കുന്നത്. അതില്‍ താനും കുറ്റക്കാരിയാണ്. സാമ്പത്തിക തട്ടിപ്പിന് ഇടയാക്കിയ രാഷ്ട്രീയക്കാര്‍ ആരെല്ലാമെന്ന് ആരും അന്വേഷിക്കുന്നില്ല. മാധ്യമങ്ങള്‍ ഇതിനു പിന്നാലെ പോകണം. തന്നെ കുഴിയിലിട്ട് അമര്‍ത്തിക്കൊല്ലാനാണു ശ്രമമെന്നും സരിത പറഞ്ഞു.
സരിതയില്‍നിന്ന് പോലീസ് പിടിച്ചെടുത്ത രണ്ടു ലാപ്‌ടോപ്പുകളില്‍ ഒന്ന് കോടതിയില്‍ എത്താത്തതിലുള്ള അന്വേഷണം അട്ടിമറിച്ചെന്ന് എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറി കെ. രാജന്‍ സോളര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മിഷനു മൊഴി നല്‍കി.രണ്ടു ലാപ്‌ടോപ്പും ആറു മൊബൈല്‍ ഫോണുമാണു സരിതയുടെ പക്കല്‍നിന്നു പോലീസിനു ലഭിച്ചത്. എന്നാല്‍, കോടതിയിലെത്തിയത് ഒരു ലാപ്‌ടോപ്പും നാലു ഫോണും മാത്രമാണ്.
എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എയ്‌ക്കെതിരേ സരിത തിരുവനന്തപുരം വനിതാ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ ലൈംഗികാരോപണ പരാതിയിലും അന്വേഷണം നടന്നില്ല. അബ്ദുല്ലക്കുട്ടിയെ വിളിച്ചുവരുത്തി കമ്മിഷന്‍ മൊഴിയെടുക്കണമെന്ന് രാജന്‍ ആവശ്യപ്പെട്ടു.സോളാര്‍ തട്ടിപ്പിനായി പ്രതികള്‍ ഉന്നത രാഷ്ട്രീയ നേതാക്കളുമായും മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായുമുള്ള ബന്ധം ഉപയോഗിച്ചെന്ന പരാമര്‍ശത്തോടെയാണ് പത്തനംതിട്ട ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്.സോളാര്‍ കമ്പനിയുടെ ചെയര്‍മാനാക്കാമെന്നു വാഗ്ദാനം ചെയ്ത് അമേരിക്കന്‍ മലയാളിയില്‍ നിന്ന് 1.19 കോടി രൂപ തട്ടിയെടുത്ത കേസിലാണ് സരിതയേയും ബിജു രാധാകൃഷ്ണനെയും ശിക്ഷിച്ചത്. ആറു വര്‍ഷം വീതം കഠിനതടവിനും 75 ലക്ഷവും സരിത 45 ലക്ഷവും പിഴ അടയ്ക്കണം.കോടതി നിര്‍ദേശപ്രകാരം ആറന്മുള പോലീസ് 2013 ല്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് ഇത്. അമ്പലപ്പുഴ, പത്തനംതിട്ട, റാന്നി, തിരുവല്ല കോടതികളുടെ പരിഗണനയിലുണ്ടായിരുന്ന വിവിധ കേസുകള്‍ സരിത കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാക്കി. ബാബുരാജും കോന്നിയിലെ ക്രഷര്‍ യൂണിറ്റ് ഉടമ മല്ലേലില്‍ ശ്രീധരന്‍ നായരും വഞ്ചനാക്കേസുമായി മുന്നോട്ടു പോവുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























